മലപ്പുറം: നിലമ്പൂര്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ പി വി അന്‍വര്‍ എംഎല്‍എയെ പൊലീസ് അറസ്റ്റ് ചെയ്തു. പൊതുമുതല്‍ നശിപ്പിക്കല്‍, കൃത്യനിര്‍വഹണം തടയല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. കേസെടുത്തതിന് പിന്നാലെ എടവണ്ണയ്ക്കടുത്ത ഒതായിയിലെ അന്‍വറിന്റെ വീട്ടില്‍ വന്‍ പൊലീസ് സന്നാഹമെത്തിയിരുന്നു. അൻവറിനൊപ്പം കേസിലുൾപ്പെട്ട നാലു ഡിഎംകെ പ്രവർത്തകരേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലമ്പൂർ ഡിവൈഎസ്പി ഒഫീസിലേക്കാണ് അൻവറിനെ കൊണ്ടു പോയത്.
നാടകീയ രംഗങ്ങൾക്കൊടുവിലാണ് അൻവറിനെ വീട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബഹളവും മുദ്രാവാക്യങ്ങളുമായി ഡിഎംകെ പ്രവർത്തകർ വീടിനു പരിസരത്ത് തിങ്ങിക്കൂടിയിരുന്നു. അന്‍വറിന്റെ സംഘടനയായ ഡിഎംകെയുടെ പ്രവര്‍ത്തകരായ 10 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവരേയും അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്.