ആലപ്പുഴ- വായിൽ മത്സ്യം കുടുങ്ങി 26-കാരന് ദാരുണാന്ത്യം. കായംകുളം പുതുപ്പള്ളി തയ്യിൽ തറ അജയന്റെ മകൻ ആദർശ് ആണ് മരിച്ചത്. ചൂണ്ടിയിട്ട് പിടിച്ച മത്സ്യത്തെ വായിൽ കടിച്ചുപിടിക്കുന്നതിനിടെ മത്സ്യം വായിലേക്ക് കടക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. കരട്ടി എന്ന മത്സ്യമാണ് വായിൽ കുടുങ്ങിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group