കൊച്ചി- വിദേശത്തു കച്ചവടം നടത്താൻ നിയമവിരുദ്ധമായി കോടികൾ കടത്തിയെന്ന കേസിൽ സ്വത്തുവകകൾ കണ്ടു കെട്ടിയുള്ള ഇ.ഡി ഉത്തരവിന്റെ സാധുത തുടരുമെന്ന് ഹൈക്കോടതി. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മൂലൻസ് ഇൻ്റർനാഷനൽ മാനേജിങ് ഡയറക്ടർ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജി ഹൈക്കോടതി അടുത്ത മാസം ഒന്നിന് പരിഗണിക്കും. അതേസമയം, സ്ഥിരപ്പെടുത്തിയുള്ള ഉത്തരവ് കസ്റ്റംസ് പുറപ്പെടുവി ക്കരുതെന്നു ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് നിർദേശം നൽകി. ഇ.ഡി, കസ്‌റ്റംസ് എന്നീ ഏജൻസികൾക്ക് നോട്ടീസ് അയക്കാനും നിർദ്ദേശം നൽകി. സ്വത്തുക്കൾ കണ്ടുകെട്ടിയുള്ള ഉത്തരവിലെ തുടർ നടപടികൾ സ്‌റ്റേ ചെയ്യണമെന്ന ആവശ്യങ്ങളുമായി കമ്പനിയുടെ മാനേജിങ് ഡയറക്ടർ ജോസഫ് മൂലൻ അടക്കമുള്ളവരാണു ഹർജി നൽകിയത്
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group