ജിദ്ദ: കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന ഒസീമിയ ജിദ്ധ ഹൃസ്വ സന്ദർശാർത്ഥം ജിദ്ധയിലെത്തിയ കൊമേഴ്സ് വിഭാഗം പ്രൊഫസറും മുൻ പ്രിൻസിപ്പലുമായ ഡോ: സി.പി അയ്യൂബ് കേയിക്ക് സ്വീകരണം നൽകി.
ജിദ്ദ ഷറഫിയ്യ സഫയർ ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ പരിപാടിയിൽ പ്രസി. ലത്തിഫ് പൊന്നാട് അദ്ധ്യക്ഷതവഹിച്ചു. ജിദ്ദ കെ.എം.സി.സി സെൺട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി വി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു. കെ.എന്‍.എ ലത്തീഫ്,സി.ടി ശിഹാബ്, ലത്തീഫ് കെ.എം., മുഷ്താഖ് മധുവായി , നാസിയ മെഹർ , അബ്ദുള്ള കൊട്ടപ്പുറം, തൗസീഫ് കിളിനാടൻ, അനീഷ് കെ.എം , നംഷീർ എന്നിവർ സംസാരിച്ചു.
“കുട്ടിക്കുപ്പായം “ഫെയിം മാസ്റ്റർ ഹിഷാം ,മുബാറക്ക് വാഴക്കാട് എന്നിവർ ഗാനങ്ങൾ ആലപിച്ചു. വിശിഷ്ടാതിഥി ഡോ: സി.പി അയ്യൂബ് കേയിക്കുള്ള ഉപഹാരം ലത്തിഫ് പൊന്നാടും (പ്രസി:) സി.വി മെഹബൂബും (സെക്ര:)ചേർന്ന് നൽകി.
ഇ.എം.ഇ.എ കോളേജിന് “നാക്ക് അംഗീകാരം ” നേടികൊടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച ഡോ: അയ്യൂബ് സി.പി തന്റെ ദീർഘ കാല അദ്ധ്യാപന കാലത്തെ അനുഭവങ്ങൾ വിദ്ധ്യാർത്ഥികളുമായി പങ്ക് വെച്ചു. ഗൾഫ് നാടുകളിൽ കഴിയുന്ന മുഴുവൻ ഇ.എം.ഇ.എ കോളേജ് പൂർവ്വ വിദ്യാർത്ഥികളെയും ഏകോപിപ്പിക്കുന്ന വിവിധ അലൂംനി അസോസിയേഷനുകൾ ആദ്യമായി സ്ഥാപിക്കാൻ നേതൃത്വം നൽകിയത് ഇദ്ധേഹം പ്രിൻസിപ്പാളായി സേവനമനുഷ്ടിക്കുന്ന കാലയളവിലാണ്.
സഹീർഖാൻ വരപ്പാറ, നൗഷാദ് ബാവ, യാസർ വള്ളുവമ്പ്രം , അഫ്സൽ മായക്കര,നിസാർ നടുകര, ഷമീർ എളമരം, , ജംഷിദ് കടവണ്ടി,അബ്ദുൽ മലിക്ക്, റയീസ് സി, അനസ് തെറ്റൻ, ഫൈസൽ പാലത്തിങ്ങൽ, യാസർ എന്നിവർ സംബന്ധിച്ചു . ജനറൽ സെക്രട്ടറി സി.വി മെഹബൂബ് സ്വാഗതവും ട്രഷറർ മുഹമ്മദ് ഇതാദ് കെ നന്ദിയും പറഞ്ഞു.