റിയാദ്- ശിഫയില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരിച്ച മൂത്തേടം സ്വദേശി ജിഷാറിന് വേണ്ടി ഒ.ഐ.സി.സി. മലപ്പുറം ജില്ലാ കമ്മിറ്റി സ്വരൂപിച്ച നാലു ലക്ഷം രൂപ ജഷീറിന്റെ കുടുംബത്തിന് കൈമറി. ജില്ലാ പ്രസിഡണ്ട് സിദ്ദിഖ് കല്ലുപറമ്പന്റെ അധ്യക്ഷതയില്‍ മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് വി. എസ് ജോയിയാണ് കുടുംബത്തിന് ഫണ്ട് കൈമാറിയത്. ഒ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് അബ്ദുല്ല വല്ലാഞ്ചിറ, സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സകീര്‍ ദാനത്ത്, മലപ്പുറം ഡി. സി. സി. ജന.സെക്രട്ടറി ഹാരിസ് ബാബു ചാലിയാര്‍, ശുകൂര്‍ മൂത്തേടം, റിയാദ് ഒ ഐ.സി.സി. ജില്ലാ ട്രഷറര്‍ സാദിഖ് വടപുറം, ബഷീര്‍ വണ്ടൂര്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് സുനീര്‍ മണല്‍പാടം, അന്‍ഷിദ് വഴിക്കടവ്, ചുങ്കത്തറ പ്രവാസി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ഷാജി നിലംബൂര്, രാമകൃഷ്ണന് മാസ്റ്റര്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി വി. കെ. അനീഷ്, ഉസ്മാന് പി. ടി. അന്‍സാര്‍ പാങ്ങില്‍, ചുണ്ടിയന്‍ ചെറിയാന്, സേവിയര്‍ കുഞ്ഞച്ചന് തുടങ്ങിയവര്‍ പങ്കെടുത്തു
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group