ജിദ്ദ – സ്വകാര്യ ബജറ്റ് വിമാന കമ്പനിയായ ഫ്ളൈ നാസിന്റെ വരുമാനത്തില്‍ വന്‍ വളര്‍ച്ച. കഴിഞ്ഞ കൊല്ലം കമ്പനി 630 കോടി വരുമാനം നേടിയതായി ഫ്ളൈ നാസ് സി.ഇ.ഒ ബന്ദര്‍ അല്‍മുഹന്ന വെളിപ്പെടുത്തി. 2022 നെ അപേക്ഷിച്ച് 2023 ഫ്ളൈ നാസ് വരുമാനം 32 ശതമാനം തോതില്‍ വര്‍ധിച്ചു.
കൊറോണ മഹാമാരി താണ്ഡവമാടിയ 2020 ല്‍ ഒഴികെ 2007 ല്‍ സ്ഥാപിതമായതു മുതല്‍ എല്ലാ വര്‍ഷവും കമ്പനി ലാഭം കൈവരിച്ചു. ബോഡി വീതി കൂടി 30 വിമാനങ്ങള്‍ക്ക് പുതിയ ഓര്‍ഡര്‍ നല്കാന് ഫ്ളൈ നാസിന് പദ്ധതിയുണ്ട്. ഇതിനുള്ള കരാര്‍ ഈ വര്‍ഷം ഒപ്പുവെക്കുമെന്നും ബന്ദര്‍ അല്‍മുഹന്ന പറഞ്ഞു.
ഇതാദ്യമായാണ് ഫ്ളൈ നാസ് വാര്‍ഷിക വരുമാനം വെളിപ്പെടുത്തുന്നത്. ഓഹരികള്‍ ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗിലൂടെ വില്പന നടത്താന്‍ ഫ്ളൈ നാസിന് പദ്ധതിയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group