ആന്ധ്രാപ്രദേശ്– കിയ മോട്ടോഴ്സിന്റെ പ്ലാന്റില്‍ വന്‍ മോഷണം നടത്തിയ രണ്ട് മുന്തൊഴിലാളികള് അന്യേഷണം നേരിടുന്നതായി അറിയിച്ച് പോലീസ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കിയ കാര്‍ ഫാക്ടറിയില്‍ നിന്ന് 1008 എഞ്ചിനുകളാണ് മോഷണം പോയത്. സ്ക്രാപ് ഡീലര്‍മാരുമായി ഒത്തുകളിച്ചാണ് മോഷണം നടത്തിയതെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. 2.3 മില്ല്യനിലധികം വിലമതിക്കുന്ന എഞ്ചിനുകളാണ് മോഷണം പോയത്. കേസിലെ അന്തര്‍ സംസ്ഥാന ശൃംഖലകളെക്കുറിച്ചുള്ള സൂചനകളും പോലീസിന് ലഭിച്ചു.
വ്യാജ ഇന്‍വോയ്സുകളും കൃത്രിമ ഗേറ്റ് പാസുകളും ഉപയോഗിച്ച് ഫാക്ടറിയില്‍ നിന്ന് എഞ്ചിനുകള്‍ കടത്തുന്നതില്‍ രണ്ട് മുന്‍ തൊഴിലാളിളും ഒരു ടീം ലീഡറും എഞ്ചിന് ഡിസ്പാച്ച് വിഭാഗത്തിലെ മേധാവിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. ഒന്നിലധികം ട്രക്കുകളില്‍ വ്യാജ രജിസ്ട്രേഷന് നമ്പറുകള്‍ ഉപയോഗിച്ചായിരുന്നു ഇവര്‍ മോഷണം നടത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം ഇന്‍വെന്ററി മാനേജ്മെന്റ് പ്രക്രിയകള്‍ മെച്ചപ്പെടുത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് കമ്പനി ആഭ്യന്തര അന്യേഷണം നടത്തി കേസ് പോലീസിനെ അറിയിക്കുകയായിരുന്നു.