അൽ ഹസ്സ: മുൻ ഇന്ത്യൻ പ്രധാനമന്ത്രിയും, ശാസത്ര വിവര സാങ്കേതിക വിപ്ലവത്തിലൂടെ ഭരതത്തെ ഉന്നതിയിലേക്ക് കൈപിടിച്ചുയർത്തിയ ഡിജിറ്റൽ ഇന്ത്യയുടെ പിതാവുമായ രാജീവ് ഗാന്ധിയുടെ മുപ്പത്തിമൂന്നാമത് രക്തസാക്ഷിത്വ ദിനം ഒ ഐ സി സി അൽ ഹസ്സ ഏരിയ കമ്മിറ്റി വിവിധ പരിപാടികളോടെ ആചരിച്ചു
മുബാറസ് നെസ്റ്റോ ആഡിറ്റോറിയത്തിൽ വെച്ച് നടന്ന അനുസ്മരണ യോഗത്തിൽ ആക്ടിംഗ് പ്രസിഡൻ്റ് അർശദ് ദേശമംഗലം അദ്ധ്യക്ഷത വഹിച്ചു.നവാസ് കൊല്ലം, റഫീഖ് വയനാട്, മൊയ്തു അടാടിയിൽ, അഷ്റഫ് കരുവാത്ത്,റിജോ ഉലഹന്നാൻ, ഷിബു മുസ്തഫ എന്നിവർ രാജീവ് ഗാന്ധിയെ അനുസ്മരിച്ചു കൊണ്ട് പ്രസംഗിച്ചു.
ജനറൽ സെക്രട്ടറി ഉമർ കോട്ടയിൽ സ്വാഗതവും, ട്രഷറർ ഷിജോമോൻ വർഗ്ഗീസ് നന്ദിയും പറഞ്ഞു.
തുടർന്ന് പ്രവർത്തകർ രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ജവഹർ ബാലമഞ്ച് പ്രവർത്തകരുടെ നേതൃത്വത്തിൽ സർവ്വ മത പ്രാർത്ഥനകളോടെ തുടങ്ങിയ അനുസ്മരണ പരിപാടികൾ ദേശീയ ഗാനാലാപനത്തോടെ അവസാനിച്ചു.
സിജൊ രാമപുരം, നവാസ് അൽനജ, അനിൽകുമാർ സുക്കൈക്ക്,മുരളീധരൻ ചെങ്ങന്നൂർ, ശംസു മഹാസിൻ, ഷാജി പട്ടാമ്പി, ജിബിൻ മാത്യു, റിസ്വാൻ ഷിബു, അറൈൻ സിജൊ എന്നിവർ നേതൃത്വം നൽകി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group