പാലക്കാട്: പാലക്കാട് നെന്മാറയില്‍ അമ്മയെയും മകനെയും വെട്ടിക്കൊന്നു. പാലക്കാട് പോത്തുണ്ടി സ്വദേശി സുധാകരന്‍ (58), മാതാവ് ലക്ഷ്മി (76) എന്നിവരെ അയല്‍വാസിയായ ചെന്താമര(58)യാണ് വെട്ടിക്കൊലപ്പെടുത്തിയത്. മൃതദേഹം നെന്മാറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇയാളെ പിടികൂടാന്‍ നെന്മാറ പൊലീസ് അന്വേഷണം വിപുലമാക്കി.
രാവിലെ പത്തോടെയായിരുന്നു കൊലപാതകം. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. അടുത്ത വീട്ടുകാര്‍ തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് 2019 ല്‍ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കൊലപ്പെടുത്തിയിരുന്നു. ഈ കേസിന്റെ വിചാരണ അടുത്തമാസം തുടങ്ങാനിരിക്കെയാണ് ചെന്താമര കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയത്. ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group