പൂവളാഞ്ചേരി (മലപ്പുറം ): ലോകത്തെ ഏറ്റവും പ്രായംകൂടിയ വ്യക്തി മലപ്പുറത്ത് നിര്യാതയായി. ആധാർ കാർഡ് പ്രകാരം 121 വയസായ എടയൂർ പഞ്ചായത്ത് പൂക്കാട്ടിരി ആൽപറ്റപ്പടിയിലെ കലമ്പൻ വീട്ടിൽ കുഞ്ഞീരുമ്മ ആണ് നിര്യാതയായത്.
രേഖപ്പെടുത്തിയ കണക്കനുസരിച്ച് 1903 ജൂൺ രണ്ടിനാണ് കുഞ്ഞീരുമ്മയുടെ ജനനം. ലോകത്തെ ഏറ്റവും പ്രായംകൂടിയ വ്യക്തിയായി ഗിന്നസ് ബുക്കിൽ ഇടംനേടിയ സ്പെയിനിലെ 116 വയസ്സുകാരി മരിയ ബ്രാൻ യാസിനെയും മറികടന്നിരുന്നു. കൂടുതൽ തവണ വോട്ട് വിനിയോഗിച്ച സമ്മതിദായകക്ക് തെരഞ്ഞെടുപ്പ് കമീഷൻ നൽകിയ സർട്ടിഫിക്കറ്റ് കഴിഞ്ഞ വോട്ടേഴ്സ് ദിനത്തിൽ കുഞ്ഞീരുമ്മ ഏറ്റുവാങ്ങിയിരുന്നു.
മക്കൾ: സൈതലവി, നഫിസ, കുഞ്ഞിരിയ, ഹൈദ്രസ്, ഇയ്യത്തുട്ടി, മൊയ്തുട്ടി, മൊയ്തു, ഫാത്തിമ, മുഹമ്മദ്. മരുമക്കൾ: ഹലിമു പെരുമ്പടപ്പ്, മരക്കാർ പുറമണുർ (പരേതന്), കുഞ്ഞലവി പെലിപ്പുറം, ബിവി വിളയൂർ, കോയ കുറുമ്പത്തൂർ, സൈനമ്പ എടക്കുളം, കുഞ്ഞിമുഹമ്മദ് അതവാനാട്, ഹഫ്സ വളപുരം
ഖബറടക്കം ഇന്ന് 5 മണിക്ക് പുക്കാട്ടിരി പള്ളി ഖബർസ്ഥാനിൽ
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group