തിരുവനന്തപുരം: പ്ലസ്‍വൺ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് നാളെ രാവിലെ 10 മുതൽ പ്രസിദ്ധീകരിക്കും.
ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം നാളെ രാവിലെ 10 മുതൽ ഒമ്പതിന് വൈകിട്ട് നാലു വരെ നടത്തും. വിവരങ്ങൾ https:hscap.kerala.gov.in എന്ന വെബ്‌സൈറ്റിലെ കാൻഡിഡേറ്റ് ലോഗ് ഇൻ എസ്.ഡബ്ല്യു.എസിലെ സപ്ലിമെന്ററി അലോട്ട് റിസൾട്ട്‌സ് എന്ന ലിങ്കിലൂടെ ലഭിക്കും.
അലോട്ട്‌മെന്റ് ലഭിച്ചവർ അലോട്ട്‌മെന്റ് ലെറ്ററിലെ സ്‌കൂളിൽ രക്ഷിതാവിനൊപ്പം സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം ഹാജരാകണം. വിദ്യാർഥികൾക്ക് പ്രവേശനത്തിനുള്ള അലോട്ട്‌മെന്റ് ലെറ്റർ അതത് സ്‌കൂളിൽ നിന്ന് പ്രിന്റെടുത്ത് അഡ്മിഷൻ സമയത്ത് നൽകും. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.
മോഡൽ റെസിഡെൻഷ്യൽ സ്‌കൂളുകളിലേക്കുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. വിവരങ്ങൾ വെബ് സൈറ്റിൽ ലഭിക്കും. അലോട്ട്‌മെന്റ് ലഭിച്ചവർ അലോട്ട്‌മെന്റ് ലെറ്ററിലെ സ്‌കൂളിൽ രക്ഷിതാവിനൊപ്പം സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
അലോട്ട്‌മെന്റ് ലെറ്റർ സ്‌കൂളിൽ നിന്ന് പ്രിന്റെടുത്ത് അഡ്മിഷൻ സമയത്ത് നൽകും. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഒമ്പതിന് വൈകിട്ട് നാലിന് മുമ്പായി സ്ഥിരപ്രവേശനം നേടണം. തുടർ അലോട്ട്‌മെന്റുകളെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ 12ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും