മലപ്പുറം: തിരൂരങ്ങാടിക്കടുത്ത തലപ്പാറയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന അമ്മയ്‌യേയും മകളേയും വെട്ടിപ്പരിക്കേല്‍പ്പിച്ചു. മൂന്നിയൂര്‍ പാലക്കല്‍ സ്വദേശി മൂന്നുകണ്ടത്തില്‍ സക്കീറിന്റെ ഭാര്യ സുമി (40), മകല്‍ ഷബാ ഫാത്തിമ (17) എന്നിവരാണ് ആക്രമിക്കപ്പെട്ടത്. മറ്റൊരു ബൈക്കിലെത്തിയ അക്രമിയാണ് ഇവരെ വെട്ടിയത്. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. കൂരിയാട്ടെ മരണ വീട്ടിലേക്ക് പോകുകയായിരുന്നു സുമിയും മകളും. ഇവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടേയും കൈയ്ക്ക് തുന്നലുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group