കൊട്ടാരക്കര -കൊല്ലം റൂറൽ ഡാൻസാഫ് ടീമിന്റെയും, കുണ്ടറ പോലീസിന്റെയും നേതൃത്വത്തിൽ നിരവധി ക്രിമിനൽ കേസിലെ പ്രതി ഉൾപ്പെടെ നാല് യുവാക്കളെ 14 ഗ്രാം എം.ഡി.എം.എ യുമായി പിടികൂടി. കുഴിയം ചരുവിള പുത്തെൻ വീട്ടിൽ സതീശൻപിള്ള മകൻ സനീഷ് (34), അഞ്ചാംലുമ്മൂട് അരുൺ ഭവനിൽ ബാബുക്കുട്ടൻ മകൻ അരുൺ ബാബു (30), തേവലക്കര കാളീലികിഴക്കത്തിൽ വീട്ടിൽ രവീന്ദ്രൻ മകൻ അഭിജിത്ത് (32), പന്മന റിയാസ് മൻസിൽ അബ്ദുൽ റഷീദ് മകൻ അൽ അമീൻ (26) എന്നിവരെ ആണ് കൊല്ലം റൂറൽ ഡാൻസാഫ് ടീമും കുണ്ടറ പോലീസും ചേർന്ന് പിടികൂടിയത്. സനീഷ് പോലീസിനെ ആക്രമിച്ചത് ഉൾപ്പടെ നിരവധി ക്രിമിനൽ കേസിലെ പ്രതി ആണ്. കൊല്ലം റൂറൽ എസ്.പി സാബു മാത്യു കെ.എംന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുറച്ചു നാളുകളായി പ്രതികൾ ഡാൻസാഫ് ടീമിന്റെ നിരീക്ഷണത്തിൽ ആയിരിന്നു. അഭിജിത്തും, അൽ അമീനും മുൻപും ലഹരി കേസുകളിൽ പ്രതികളായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളവർ ആണ്. കൊല്ലം റൂറൽ ഡാൻസാഫ് ടീമും കുണ്ടറ പോലീസ് സ്റ്റേഷൻ ഓഫീസർ രാജേഷ്, സബ് ഇൻസ്‌പെക്ടർ അമ്പരീഷ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു അറസ്റ്റ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group