കൊച്ചി- സിനിമാതാരവും മോഡലുമായ ഹണി റോസിനെതിരെ ലൈംഗീകാധിക്ഷേപം നടത്തിയ കേസിൽ പ്രമുഖ വ്യവസായിയുമായ ബോബി ചെമ്മണൂരിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മുൻകൂർ ജാമ്യം എടുക്കാനുള്ള ബോബി ചെമ്മണ്ണൂരിന്റെ നീക്കം മനസിലാക്കിയാണ് പോലീസ് പെട്ടെന്നുള്ള നടപടി സ്വീകരിച്ചത്. ജാമ്യം കിട്ടാതിരിക്കാനാണ് പോലീസ് ചെമ്മണ്ണൂരിനെ കസ്റ്റഡിയിൽ എടുത്തത്. ബോബി ചെമ്മണ്ണൂരിനെ പോലീസ് അറസ്റ്റ് ചെയ്ത് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
പോലീസിന്റെ നീക്കം ആശ്വാസകരമാണെന്നും മുഖ്യമന്ത്രി നൽകിയ വാക്കു പാലിച്ചുവെന്നും ഹണി റോസ് പറഞ്ഞു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി സംസാരിച്ചുവെന്നും നിയമനടപടിക്ക് മുഖ്യമന്ത്രി പിന്തുണ നൽകിയെന്നും ഹണി റോസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group