ആലപ്പുഴ : ഒരിടവേളയ്ക്ക് ശേഷം കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി. കുട്ടനാട്ടിലെ കൊടുപ്പുന്ന ഭാഗത്താണ് പക്ഷിപ്പനി വീണ്ടും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊടുപ്പുന്ന വരമ്പിനകം പാടത്ത് തീറ്റയ്ക്ക് എത്തിച്ച താറാവുകളിൽ ഏതാനും താറാവുകൾ തൂങ്ങി വീഴുന്ന കണ്ടതോടെ താറാവ് ഉടമ കണ്ടങ്കരി കുറ്റിയിൽ കൊച്ചുമോൻ മൃഗാശുപത്രിയുമായി ബന്ധപ്പെട്ടു. താറാവിൻ്റെ സാമ്പിൾ പരിശോധനയിലാണ് പക്ഷിപ്പനിയാണെന്ന് വ്യക്തമായത്. രോഗം പ്രകടമായി കണ്ട താറാവുകളെ മറ്റൊരു കൂട്ടിലേയ്ക്ക് മാറ്റിയിട്ടുണ്ട്. കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതോടെ ഉദ്യോഗസ്ഥ- ജനപ്രതിനിധികളുടെ നേതൃുത്വത്തിൽ കളക്ട്രേറ്റിൽ അടിയന്തര യോഗം വിളിച്ചു. നാളെ എടത്വാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ യോഗം ചേർന്ന് തുടർ നടപടി സ്വീകരിക്കാനാണ് തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group