ആലുവ- ആലുവ റെയിൽവേ സ്റ്റേഷനിൽ 14 കിലോയോളം കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ, ദീപ്രുഗഡ് കന്യാകുമാരി വിവേക് എക്സ്പ്രസ് പോയതിനുശേഷം വൈകിട്ട് 3.30 ഓടെയാണ് രണ്ട് തുണി സഞ്ചികളിലായി കഞ്ചാവ് കണ്ടത്.
ആർപിഎഫ് ഉദ്യോഗസ്ഥരാണ് രണ്ടു തുണി സഞ്ചികൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
തുടർന്ന് ഇത് തുറന്നു പരിശോധിച്ചപ്പോഴാണ് ഉള്ളിൽ കഞ്ചാവ് ആണെന്ന് വ്യക്തമായത്.
ഉടൻ എക്സൈസ് സംഘത്തെ വിവരം അറിയിച്ചു.
ആരാണ് കഞ്ചാവ് എത്തിച്ചതെന്നത് സംബന്ധിച്ച് പോലീസും എക്സൈസും അന്വേഷണം തുടങ്ങി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group