തലശ്ശേരി- പ്രമുഖ ഡിസൈനർ സൈനുൽ ആബിദിന്റെ പിതാവ് ഒളവിലം കേളോത്ത് പൊയിൽ അലി ഹാജി സിദ്റ (69) അന്തരിച്ചു. റഹ്മാനിയ്യ വനിതാ ഓർഫനേജ് ലൈഫ് ടൈം പാട്രൺ, എം.ടി.എം വഫിയ കോളെജ് വൈസ് പ്രസിഡന്റ്, ഉമ്മറം എബിലിറ്റി സെന്റർ ട്രസ്റ്റി, ഉമ്മർ ഹാജി മെമ്മോറിയൽ പകൽ വീട് ട്രസ്റ്റി, റഹ്മാനിയ്യ മദ്രസാ കമ്മറ്റി ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു.
ഭാര്യ- സുഹറ. മറ്റുമക്കൾ- അൻസാരി(ഖത്തർ) അഫീദ. മരുമക്കൾ- ഹഷർ(ദുബൈ), സമീറ, ഫായിസ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group