ജിദ്ദ: രാജ്യത്തെ നടുക്കി ജമ്മു കാശ്മീരിലെ പഹൽഗാമിൽ നിരപരാധികളായ മനുഷ്യരെ അരുംകൊല കൊലചെയ്ത ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച്, കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി (ജിദ്ദ) പ്രതിഷേധ ജ്വാലയും ഭികരവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു.
കൊല്ലപ്പെട്ടവരുടെ പ്രതീകാത്മക ഭൗതിക ശരീരത്തിൽ രക്തപുഷ്പാർച്ചന നടത്തിയാണ് പരിപാടി ആരംഭിച്ചത്. ഒ.ഐ.സി.സി ഗ്ലോബൽ അംഗം
സി.എം അഹമ്മദ് ഉത്ഘാടനം ചെയ്തു.
രാജ്യത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാനും ജനങ്ങൾക്കിടയിൽ വെറുപ്പും വിദ്വേഷവും വളർത്താനും നടത്തുന്ന ഇത്തരം ക്രൂരമായ നടപടികൾ ചെറുക്കാൻ രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്നും സംഗമം ആഹ്വാനം ചെയ്തു.
കോൺഗ്രസ് പാർട്ടിയും പ്രതിപക്ഷ സഖ്യത്തിലെ മുഴുവൻ പാർട്ടികളും ഒറ്റക്കെട്ടായി സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചു. രാഹുൽ ഗാന്ധി കാശ്മീരിൽ പ്രശ്ന ബാധിത മേഖലയും പരിക്ക് പറ്റിയവരെയും സന്ദർശിച്ചു, സർക്കാറിന് സർവ്വവിധ പിന്തുണയും പ്രഖ്യാപിച്ചു. അപ്പോഴും സർക്കാർ ഈ ഭീകരാക്രമണത്തെയും രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയാണ്. സൗദി സന്ദർശനം വെട്ടിച്ചുരുക്കി മടങ്ങിയ മോദി കശ്മീർ സന്ദർശിക്കാതെയും സർവകക്ഷി യോഗത്തിൽ പങ്കെടുക്കാതെയും ബീഹാറിൽ തെരഞ്ഞെടുപ്പ് റാലിയിൽ പോയി പ്രസംഗിച്ചത് ഇതിന്റെ തെളിവാണെന്നും യോഗം കുറ്റപ്പെടുത്തി.

ഷിബു കാളികാവ് അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി സൗദി നാഷണൽ കമ്മറ്റി സെക്രട്ടറി അഷ്റഫ് അഞ്ചാലൻ, റീജണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സഹീർ മാഞ്ഞാലി, റീജണൽ കമ്മിറ്റി സെക്രട്ടറിമാരായ ആസാദ് പോരൂർ, ഉമ്മർ മങ്കട, ആലിബാപ്പു, ഒ.ഐ.സി.സി കണ്ണൂർ ജില്ല പ്രസിഡന്റ് റഫീഖ് മൂസ, ഒ.ഐ.സി.സി മലപ്പുറം മുനിസിപ്പൽ കമ്മിറ്റി ജന:സെക്രട്ടറി കുഞ്ഞാൻ പൂക്കാട്ടിൽ, ഒ.ഐ.സി.സി മലപ്പുറം ജില്ലാ സെക്രട്ടറിമാരായ എം ടി ഗഫൂർ, ഗഫൂർ വണ്ടൂർ, വെൽഫയർ കൺവീനർ സി പി മുജീബ് നാണി കാളികാവ്, നിർവാഹക സമിതി അംഗം ഉസ്മാൻ കുണ്ടുകാവിൽ സംസാരിച്ചു.
ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സെക്രട്ടറി ഇ പി മുഹമ്മദലി ഭീകര വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യു എം ഹുസ്സൈൻ മലപ്പുറം സ്വാഗതവും
ട്രഷറർ വി പി ഫൈസൽ നന്ദിയും പറഞ്ഞു. സമീർ പാണ്ടിക്കാട്, ഉസ്മാൻ മേലാറ്റൂർ, അനസ് തുവ്വൂർ, പി കെ നാദിർഷ, സാജു റിയാസ്, ഷൗക്കത്ത് പുഴക്കാട്ടിരി, ഷംസു മേലാറ്റൂർ, സമീർ കാളികാവ് നേതൃത്വം നൽകി.