ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ലഡാക്കില്‍ ടാങ്ക് ഉപയോഗിച്ച് നദി കടന്നുള്ള അഭ്യാസത്തിനിടെയുണ്ടായ അപകടത്തില്‍ അഞ്ച് സൈനികർക്ക് വീരമൃത്യു. ടി-72 ടാങ്ക് ആണ് അപകടത്തില്‍പെട്ടത്.
വെള്ളിയാഴ്ച രാത്രിയാണ് അപകടം. നദി കടക്കുന്നതിനിടെ മിന്നല്‍ പ്രളയമുണ്ടായതോടെ നദിയിലെ ജലനിരപ്പ് പെട്ടെന്ന് ഉയര്‍ന്നു.
ഇതോടെ ടാങ്ക് മുങ്ങി ഇതിലുണ്ടായിരുന്ന സൈനികരെ കാണാതാവുകയായിരുന്നു. അഞ്ച് പേരുടെയും മൃതദേഹം കണ്ടെടുത്തതായി കരസേനാ വൃത്തങ്ങൾ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group