ന്യൂദൽഹി: പ്രമുഖ മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ ഹുംറ ഖുറൈശി (70) നിര്യാതയായി. നിരവധി ദേശീയ മാധ്യമങ്ങളിൽ രാഷ്ട്രീയ, സാംസ്കാരിക, സാഹിത്യ കോളങ്ങൾ കൈകാര്യം ചെയ്തിരുന്നു. പ്രമുഖ മാധ്യമ പ്രവർത്തകൻ ഖുശ്വന്ത് സിംഗുമായി ചേർന്ന് ചേർന്ന് ‘അൾട്ടിമേറ്റ് ഖുശ്വന്ത് എന്ന പുസ്തകം രചിച്ചു. കശ്‌മീരുമായി ബന്ധപ്പെട്ട് മൂന്ന് പുസ്തകങ്ങൾ ഹുംറയുടേതായിട്ടുണ്ട്.
മുൻ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന എസ്.വൈ ഖുറൈശിയായിരുന്നു ഭർത്താവ്. ഇവർ പിന്നീട് വേർപിരിഞ്ഞു. ഫോട്ടോഗ്രാഫർ മുസ്തഫ ഖുറൈശി, സാറ എന്നിവരാണ് മക്കൾ.
ഖുറൈശിയുടെ വിയോഗം അവരെ അറിയുന്ന എല്ലാവരുടെയും ജീവിതത്തിൽ ശൂന്യത അവശേഷിപ്പിക്കുന്നുവെന്നും. പാർശ്വവൽക്കരിക്കപ്പെട്ടവർക്കുവേണ്ടിയുള്ള അവരുടെ അക്ഷീണമായ വാദവും, നിർഭയമായ റിപ്പോർട്ടിംഗും, സത്യത്തോടുള്ള അവരുടെ അചഞ്ചലമായ സമർപ്പണവും എണ്ണമറ്റ വ്യക്തികളെ പ്രചോദിപ്പിച്ചുവെന്നും ശബ്നം ഹാഷ്മി അനുശോചിച്ചു. രാഷ്ട്രീയം, സാമൂഹിക പ്രശ്നങ്ങൾ, മനുഷ്യാവകാശങ്ങൾ എന്നിവയെക്കുറിച്ച് ഹുംറ വിപുലമായി എഴുതി. ഹുംറയുടെ വിയോഗം അവരുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും മാത്രമല്ല, പത്രപ്രവർത്തനത്തിന്റെയും ആക്ടിവിസത്തിന്റെയും സാമൂഹിക നീതിയുടെയും ലോകത്തിനും ഒരു നഷ്ടമാണ്. അവരുടെ പാരമ്പര്യം ഭാവി തലമുറകളെ കൂടുതൽ നീതിയുക്തമായ ഒരു ലോകത്തിനായി പോരാടാൻ പ്രചോദിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുമെന്നും ശബ്നം ഹാഷ്മി പറഞ്ഞു.