ദുബായ്- എമിറേറ്റ്സ് ഭാഗ്യനറുക്കെടുപ്പിൽ 39 തവണയും സമ്മാനം നേടി തുർക്കി സ്വദേശി. ഇസ്താംബൂളിൽ താമസിക്കുന്ന അലി സെയ്ദിയാണ് ഭാഗ്യവാൻ. ഏറ്റവും ഒടുവിൽ നടന്ന നറുക്കെടുപ്പിൽ 30,000 ദിർഹമാണ് അലി സെയ്ദിക്ക് ലഭിച്ചത്. സമ്മാനത്തുകയിൽനിന്നുള്ള ഒരു ഭാഗം കൂടുതൽ ടിക്കറ്റുകൾ വാങ്ങാൻ ചെലവിടുമെന്ന് അലി സെയ്ദി പറഞ്ഞു.
2022-ൽ എമിറേറ്റ്‌സ് നറുക്കെടുപ്പിനെക്കുറിച്ച് അറിഞ്ഞതുമുതൽ, അലി എല്ലാ ആഴ്ചയും ഒന്നിലധികം ടിക്കറ്റുകൾ വാങ്ങുന്നുണ്ട്.
വരാനിരിക്കുന്ന നറുക്കെടുപ്പുകൾക്കായി, വലിയ സമ്മാനങ്ങൾ നേടാനുള്ള ലക്ഷ്യത്തിലാണെന്നും അലി സെയ്ദി പറയുന്നു.
തുർക്കിയിലെ ഒരു ലോജിസ്റ്റിക്‌സ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി ജോലി ചെയ്യുന്ന അലി, “വിജയം എന്നെ കൂടുതൽ കളിക്കാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും വ്യക്തമാക്കി.
മലയാളി ഡ്രൈവർക്ക് 60,000 ദിർഹം
കേരളത്തിലെ ഒരു ഡ്രൈവർക്ക് ഈസി-6-നൊപ്പം 60,000 ദിർഹം സമ്മാനം ലഭിച്ചു. ഇത് അവിശ്വസനീയമാണ്. ഇത് ഒരു സ്വപ്നം മാത്രമാണോ എന്ന് എനിക്കറിയില്ല. കടങ്ങൾ തീർക്കാൻ സമ്മാനതുക ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുവൈറ്റിൽ, ഫാസ്റ്റ്5 നറുക്കെടുപ്പിൽ ഒരു ഇന്ത്യൻ പ്രവാസിക്ക് 50,000 ദിർഹം ലഭിച്ചു. “ഞാൻ എപ്പോഴും തത്സമയ നറുക്കെടുപ്പ് കാണാറുണ്ട്, പക്ഷേ ചില ജോലികളിൽ വ്യാപൃതനായതിനാൽ ഇത്തവണ എനിക്ക് നറുക്കെടുപ്പ് കാണാനായില്ല. ഇ-മെയിൽ സന്ദേശം ലഭിച്ചപ്പോൾ ആയിരം ദിർഹം ലഭിച്ചു എന്നാണ് ഞാൻ കരുതിയാത്. എന്നാൽ അരലക്ഷം ദിർഹമാണെന്ന് വ്യക്തമായപ്പോൾ ഞാൻ ഞെട്ടിപ്പോയി-ആന്ധ്രാപ്രദേശ് സ്വദേശിയായ അക്ബർ അലി പറഞ്ഞു.
സമ്മാനത്തുക ഉപയോഗിച്ച്, തൻ്റെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാൻ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.