തായിഫ് – തായിഫിനെയും മക്കയെയും ബന്ധിപ്പിക്കുന്ന അല്‍ഹദാ ചുരം റോഡ് അറ്റകുറ്റപ്പണികള്‍ക്കായി രണ്ടു മാസത്തേക്ക് പൂര്‍ണമായും അടക്കുന്നു. ജനുവരി ഒന്നു മുതല്‍ ഫെബ്രുവരി 28 വരെയാണ് റോഡ് അടക്കുകയെന്ന് ജനറല്‍ റോഡ്സ് അതോറിറ്റി അറിയിച്ചു.
ഇക്കാലയളവില്‍ അല്‍സൈല്‍ അല്‍കബീര്‍ പോലുള്ള ബദല്‍ റോഡുകള്‍ ഉപയോഗിക്കണമെന്ന് ഡ്രൈവര്‍മാരോടും യാത്രക്കാരോടും അതോറിറ്റി ആവശ്യപ്പെട്ടു.
റോഡുകളുടെ ഗുണനിലവാരം ഉയര്‍ത്താനും സുരക്ഷാ നിലവാരം വര്‍ധിപ്പിക്കാനും സുഗമമായ വാഹന ഗതാഗതം ഉറപ്പാക്കാനുമായി റോഡ് മികച്ച രീതിയിൽ അറ്റകുറ്റ പണികൾ നടത്തും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group