റിയാദ്: സ്പർശം Your Eid is Our Eid എന്ന ശീർഷകത്തിൽ തലശ്ശേരി മലബാർ കാൻസർ സെന്ററിനോട് ചേർന്നു പ്രവർത്തിക്കുന്ന കോടിയേരി സി എച്ച് സെന്ററിലെ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും കൂടെ റിയാദ് കണ്ണൂർ ജില്ലാ കെഎംസിസി ഈദ് സംഗമം നടത്തി. പുതിയ കമ്മിറ്റി നിലവിൽ വന്നതിന് ശേഷം സംഘടിപ്പിക്കുന്ന ആദ്യത്തെ പബ്ലിക് പ്രോഗ്രാം ഒരു കാരുണ്യ പ്രവർത്തനത്തിലൂടെ ആയിരിക്കണമെന്ന കമ്മിറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആണ് ഈദ് സംഗമം സംഘടിപ്പിച്ചത്.
സൗദി കെഎംസിസി വൈസ് പ്രസിഡന്റ് വി കെ മുഹമ്മദിന്റെ അധ്യക്ഷതിയിൽ ചേർന്ന ഈദ് സംഗമം സംസ്ഥാന മുസ്ലീം ലീഗ് വൈസ് പ്രസിഡന്റ് അബ്ദുൾ റഹ്മാൻ കല്ലായി ഉത്ഘാടനം നിർവഹിച്ചു. അതിരുകളില്ലാത്ത കാരുണ്യ പ്രവർത്തനം നടത്തുന്ന കോടിയേരി സി എച്ച് സെന്ററിനുള്ള റിയാദ് കെഎംസിസിയുടെ ഉപഹാരം കണ്ണൂർ ജില്ലാ മുസ്ലീം ലീഗ് പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി സാഹിബ് കോടിയേരി സി എച്ച് സെന്റർ സെക്രട്ടറി പിപി ഹമീദിന് കൈമാറി. സി എച്ച് സെൻററിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള റിയാദ് കെഎംസിസിയുടെ ഹദിയ മുസ്ലീം ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി കെ ടി സഹദുള്ള സി എച്ച് സെന്റർ അഡ്മിനിസ്ട്രേറ്റർ ഖാലിദ് മാഷിന് കൈമാറി.
അഡ്വ: കെ എ ലത്തീഫ് പ്രഭാഷണവും, അഹമ്മദ് സാഹിബ് ചാലാട്, എ കെ അബൂട്ടി ഹാജി, യാകൂബ് തില്ലങ്കേരി, കുഞ്ഞി മൂസ സാഹിബ്, പി പി റഷീദ്, മുഹമ്മദ് കണ്ടക്കൈ, ബഷീർ നാലകത്ത്, ഷഫീക്ക് കയനി തുടങ്ങിയവർ ആശംസ പ്രസംഗവും നടത്തി. റാഫി മണിയൂരിന്റെ ഖിറാഅത്ത് ഓട് കൂടിയ പരിപാടിക്ക് റിയാദ് കണ്ണൂർ ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി മുക്താർ പി ടി പി സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി മെഹ്ബൂബ് ചെറിയവളപ്പ് നന്ദിയും രേഖപ്പെടുത്തി.