റിയാദ്- ഈ വര്‍ഷത്തെ ഹജ് തീര്‍ഥാടകര്‍ക്ക് കരുതല്‍ രക്ത ശേഖരണത്തിലേക്കായി പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന് റിയാദ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശുമൈസി കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയുമായി സഹകരിച്ചു രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. നൂറിലധികം പേര് രക്തദാന ചടങ്ങില്‍ പങ്കാളികളായി.
ജനറല്‍ സെക്രട്ടറി കബീര്‍ കാടന്‍സ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ വൈസ് പ്രസിഡന്റ് സുഹൈല്‍ മഖ്ദൂം അധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം പ്രവര്‍ത്തക സമിതി അംഗം ഡോ. ഷഹാന ഷെറിന് ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലഡ് ബാങ്ക് ഡയറക്ടര്‍ ഡോ. ഖാലിദില്‍ നിന്നും ഫൗണ്ടേഷന് മുഖ്യ രക്ഷാധികാരി സലീം കളക്കര മൊമെന്റോ ഏറ്റുവാങ്ങി. നാഷണല്‍ കമ്മിറ്റി രക്ഷാധികാരി ഷംസു പൊന്നാനി സെന്‍ട്രല്‍ ബ്ലഡ് ബാങ്കിനുള്ള ഉപഹാരം കൈമാറി.
പ്രസിഡന്റ് അന്‍സാര്‍ നൈതല്ലൂര്‍, വൈസ് പ്രസിഡന്റ് അസ്ലം കളക്കര, ട്രഷറര്‍ ശമീര്‍ മേഘ, ജനസേവനം ചെയര്മാന് എംഎ ഖാദര്‍, സെക്രട്ടറി ഫാജിസ് പിവി, ഐടി വിഭാഗം സംറൂദ്, അല്‍ത്താഫ് കളക്കര, അന്‍വര്‍ ഷാ, വനിതാ വിഭാഗം പ്രസിഡന്റ് ഷമീറ ഷമീര്‍, ട്രഷറര്‍ ഷിഫാലിന്‍ സംറൂദ്, സാബിറ ലബീബ്, ഷഫീറ ആഷിഫ്, ശംസു കളക്കര, അശ്കര്‍ വി, മുക്താര്‍ എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group