ജിദ്ദ: കരിപ്പൂർ വിമാനതാവളത്തിൽപുതുതായി ഏർപ്പെടുത്തിയ പാർക്കിംഗ് ഫീസ് വർദ്ധനവ് പിൻവലിക്കുക, വിമാനതാവളത്തിലെ ടോൾഗേറ്റിലെ വാഹനതിരക്കിന് അടിയന്തിരമായി ശാശ്വതപരിഹാര വേണമെന്നും ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെഎംസിസി വർക്കിങ്ങ് കമ്മറ്റി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സ്ഥലം എം.പി, എം.എൽ.എ, എയർപോർട്ട് ഡയറക്ടർ,ജനപ്രതിനിധികൾ എന്നിവർക്ക് നിവേദനം നൽകാനും തീരുമാനിച്ചു.
പ്രസിഡന്റ് എം.കെ. നൗഷാദിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സെൻട്രൽ കമ്മറ്റി ചെയർമാൻ ഇസ്മായിൽ മുണ്ടക്കുളം ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മറ്റിയുടെ സാമൂഹ്യ കുടുംബ സുരക്ഷാ ഫോറത്തിൻ്റെ ഉദ്ഘാടനം ലത്തീഫ് വാഴയൂരിന് ഫോറം നൽകി സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡൻ്റ് ലത്തീഫ് മുസ്ലിയാരങ്ങാടി ഉദ്ഘാടനം നിർവ്വഹിച്ചു. മണ്ഡലം കമ്മറ്റി യുടെ സമ്മാനകൂപ്പൺ നറുക്കെടുപ്പും നിർവ്വഹിച്ചു.
ശറഫു വാഴക്കാട്,ലത്തീഫ് വാഴയൂർ,അബ്ബാസ്മുസ്ലിയാരങ്ങാടി, കെ.കെ ഫൈറൂസ്, കബീർ നീറാട്,മുഷ്താഖ് മധുവായി, റഹ്മത്ത്അലി എരഞ്ഞിക്കൽ, ലത്തീഫ് പൊന്നാട്,കെ.വി അബ്ദുൽ നാസർ,യാസർ അറഫാത്ത് മാസ്റ്റർ,മുഹമ്മദ് കുട്ടി മുണ്ടക്കുളം,മുനീർ ചെറുകാവ്,നിഷാദ്, അബ്ദുൽ മജീദ് വാഴയൂർ, മുഹമ്മദ് റാഫി, ഷമീർ മാപ്രം, കോയക്കുട്ടി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അൻവർ വെട്ടുപ്പാറ സ്വാഗതവും,ട്രഷറർഎം എം മുജീബ് നന്ദിയും പറഞ്ഞു.