ജിദ്ദ: പ്രവാസി ബാർബേഴ്സ് കൂട്ടായ്മയുടെ ജനറൽ ബോഡി യോഗം ജിദ്ദയിലെ സീസൺ റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. സുബൈർ വള്ളുവമ്പ്രം അധ്യക്ഷത വഹിച്ച യോഗത്തിൽ സാദത്ത് കരുവാരക്കുണ്ട് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു, ശിഹാബ് മർവ സാമ്പത്തിക റിപ്പോർട്ടും, ഭാവി പരിപാടികളെക്കുറിച്ച് മുഖ്യരക്ഷാധികാരി മുജീബ് മമ്പാട്, ഹാരിസ് പെരിന്തൽമണ്ണ, നാസർ ബഹറ എന്നിവർ സംസാരിച്ചു.
കഴിഞ്ഞവർഷം റമദാൻ കാരുണ്യ ഫണ്ടിന് അർഹരായ 24 കുടുംബങ്ങൾക്ക് സഹായം നൽകി. കൂട്ടായ്മയിലെ മെമ്പർമാരുടെ സഹായത്തോടെ തെരഞ്ഞെടുത്ത അഞ്ചു നിർധനരായ കുടുംബങ്ങൾക്ക്, ഒരു വർഷത്തേക്ക് പ്രതിമാസം 3000 രൂപ വീതം നൽകുന്ന പദ്ധതിക്ക് കഴിഞ്ഞ നവംബറിൽ തുടക്കംകുറിച്ചു. നാനൂറോളം മെമ്പർമാരെ ഉൾക്കൊള്ളിച്ചുകൊണ്ട് വിപുലമായ ഇഫ്താർ സംഘടിപ്പിക്കുകയും ജിദ്ദയിലെ ഹറസാത്തിൽ കലാകായിക പരിപാടികൾ ഉൾപ്പെടെ കഴിഞ്ഞ വർഷം ചെറിയ പെരുന്നാൾ ആഘോഷിക്കുകയും ചെയ്തു.
എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കൂട്ടായ്മയിലെ മെമ്പർമാരുടെ കുട്ടികളിൽ നിന്ന് തെരഞ്ഞെടുത്ത ആറ് പേർക്ക് മൊമെന്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു. കുടുംബങ്ങളെ ഉൾകൊള്ളിച്ചുകൊണ്ട് അൽബാഹ -അൽ ലീത്ത് ടൂർ സംഘടിപ്പിക്കുകയും ചെയ്തു. മഹജറിൽ വച്ച് കഴിഞ്ഞ വർഷം നടന്ന പി.ബി.കെ മെമ്പർമാരുടെ ഫുട്ബോൾ ടൂർണമെന്റിൽ മർവ എഫ്.സി ചാമ്പ്യന്മാരും ഹംദാനിയ എഫ്.സി റണ്ണേഴ്സ്അപ്പുമായി.

പുതിയ ഭാരവാഹികളായി സുബൈർ വള്ളുവമ്പ്രം (പ്രസിഡന്റ്), സമീർ ഹെയർ ക്ലബ്ബ് (സെക്രട്ടറി) മുസ്തഫ കോട്ടയിൽ (ട്രഷറർ), നാസർ ബഹറ, മുജീബ് മമ്പാട് ഹാരിസ് പെരിന്തൽമണ്ണ (രക്ഷാധികാരികൾ), ഹാരിസ്കാരാപറമ്പ്, ശിഹാബ് മർവ (ചാരിറ്റി വിംഗ് കൺവീനർമാർ), സാദത്ത് കരുവാരക്കുണ്ട്, ഫൈസൽ പാണക്കാട് (വൈസ് പ്രസിഡണ്ടുമാർ), ജുനൈസ് നിലമ്പൂർ, അബ്ദുൽ ഗഫൂർ (ജോയിന്റ് സെക്രട്ടറിമാർ), ഹംസ മഹജർ, ഹംസ ഷറഫിയ (ജോയിന്റ് ട്രഷറർമാർ) എന്നിവരെ തെരഞ്ഞെടുത്തു.
എക്സിക്യൂട്ടീവ് അംഗങ്ങളായി മുസ്തഫ ചേളാരി, ബഷീർ ചേലേമ്പ്ര, നൗഫൽ ഒളവണ്ണ, ഷുക്കൂർ കാളികാവ്, റജീബ് സാമിർ, നിയാസ് ചെങ്ങാനി, വഹാബ് എന്നിവരേയും തിരഞ്ഞെടുത്തു.
യോഗത്തിൽ ജുനൈസ് നിലമ്പൂർ സ്വാഗതവും ഫൈസൽ പാണക്കാട് നന്ദിയും പറഞ്ഞു