റിയാദ്- മുക്കം നിവാസികളുടെ കൂട്ടായ്മയായ മുക്കം ഏരിയാ സര്‍വ്വീസ് സൊസൈറ്റി (മാസ് റിയാദ്) ജനറല്‍ ബോഡിയും കുടുംബ സംഗമവും സംഘടിപ്പിച്ചു. മലസ് ചെറീസ് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ മാസ് റിയാദ് പ്രസിഡന്റ് അഷ്‌റഫ് മേച്ചേരി അധ്യക്ഷത വഹിച്ചു. ടാര്‍ഗറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സച്ചു അഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. മോട്ടിവേറ്ററും ടാര്‍ഗറ്റ് ഗ്ലോബല്‍ അക്കാദമി റിയാദ് ജനറല്‍ മാനേജറുമായ അബ്ദുല്‍ മുനീര്‍ മുഖ്യാതിഥിയായി. മാസ് രക്ഷാധികാരി ഉമ്മര്‍ കെ.ടി മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി സുഹാസ് ചേപ്പാലി 2023 2024 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ഫൈസല്‍ എ.കെ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. മാസ് ഭാരവാഹികളായ ജബ്ബാര്‍ കക്കാട്, മുസ്തഫ നെല്ലിക്കാപറമ്പ്, സുബൈര്‍ കാരശ്ശേരി, യൂസഫ് കൊടിയത്തൂര്‍, ഷംസു കരാട്ട്, ഹാറൂണ്‍ കാരക്കുറ്റി,അഫീഫ് കക്കാട്,സത്താര്‍ കാവില്‍, വനിത കമ്മിറ്റി ഭാരവാഹികളായ സാബിറ ജബ്ബാര്‍, നുസ്രത്ത് മഹബൂബ്, ഷംല യൂസഫ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സുഹാസ് ചേപ്പാലി സ്വാഗതവും കോര്‍ഡിനേറ്റര്‍ മുഹമ്മദ് കൊല്ലളത്തില്‍ നന്ദിയും പറഞ്ഞു.
സംഘടനയുടെ വിവിധ പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ച കണ്‍വീനര്‍മാരെ ചടങ്ങില്‍ ആദരിച്ചു. മുസ്തഫ നെല്ലിക്കാപറമ്പ്, സുബൈര്‍ കാരശ്ശേരി, സാദിഖ് സി.കെ, ജബ്ബാര്‍ കക്കാട്, സലാം പേക്കാടന്‍, യൂസഫ് പി.പി എന്നിവര്‍ക്കുള്ള മൊമന്റോ ഫൈസല്‍ എകെ, ഉമ്മര്‍ കെടി, ഷമീം എന്‍ കെ, ഹര്‍ഷാദ് എം.ടി, മനാഫ് കാരശ്ശേരി, മന്‍സൂര്‍ കാരക്കുറ്റി എന്നിവര്‍ സമ്മാനിച്ചു. മുഖ്യാതിഥികളായ സച്ചിന്‍ മുഹമ്മദ്, അബ്ദുല്‍ മുനീര്‍ എന്നിവരെ പ്രസിഡന്റ് അഷ്‌റഫ് മേച്ചേരി പൊന്നാട അണിയിച്ച് ആദരിച്ചു. തുടര്‍ന്ന് നടന്ന കുടുംബ സംഗമത്തില്‍ വിവിധ കലാപരിപാടികള്‍ നടന്നു. റിയാസ് ബാബു, ഷബീര്‍, നീതു, ഷിറാസ്, സഫ ഷിറാസ്, ബീഗം നാസര്‍, സഫ സൈദ്, ഇസ്മായില്‍, അസ്ലം കറുത്തപറമ്പ്, എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. സഫ ഷിറാസ്, സഹിയ ഷിറാസ്, നേഹ റോസ്, ദയ അലക്‌സ്, ഷെറിന്‍ രജീഷ്, സഫ്‌ന രമേഷ്, ലിയാന ജാസ്മീന്‍, അലീഷ ഷമീര്‍, അയിഷ്‌ന എന്നിവര്‍ അവതരിപ്പിച്ച ഒപ്പനയും, അറേബ്യന്‍ ഡാന്‍സും ചടങ്ങിന് നവ്യാനുഭൂതിയേകി. നിരവധി മലയാള ചാനലുകളില്‍ പരിപാടികള്‍ അവതരിപ്പിച്ച കൊച്ചു കലാകാരി എയ്ദന്‍ റിദുവിന്റെ റിംഗ് ഡാന്‍സ് കാണികള്‍ക്ക് വേറിട്ട അനുഭവമായി. അബ്ദുല്‍ നാസര്‍ പുത്തന്‍, ഹാസിഫ് കാരശ്ശേരി,അലി പേക്കാടന്‍, മഹബൂബ് കൊടിയത്തൂര്‍, നജീബ് ഷാ, മുനീര്‍ കാരശ്ശേരി, റഷീദ് കറുത്തപറമ്പ്, ഇഖ്ബാല്‍ നെല്ലിക്കാപറമ്പ്, ജലീല്‍ പിവി, സലീം പാലോട്ട്പറമ്പ് എന്നിവര്‍ വിവിധ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ശംസു കക്കാട്, സുബൈര്‍ ചക്കിങ്ങല്‍, അസീസ് നെല്ലിക്കാപറമ്പ്, അസൈന്‍ എടത്തില്‍, നസീര്‍ പിപി, ഫൈസല്‍ വലിയപറമ്പ്, ബീരാന്‍കുട്ടി, വിനോദ് നെല്ലിക്കാപറമ്പ്, ശിഹാബ് മാളിയേക്കല്‍, ജിജിന്‍,നിസാര്‍ പാറ, ഫറാസ് കക്കാട്,ആഷിഖ് കാരശ്ശേരി, ജലീല്‍ കക്കാട്, തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group