ജിദ്ദ: ജിദ്ദയിലെ കൊണ്ടോട്ടിക്കാരുടെ കൂട്ടായ്മയായ കൊണ്ടോട്ടി സെന്റർ ജിദ്ദ അബീർ റൂഫ് ടോപ്പ് ഓഡിറ്റോറിയത്തിൽ ഈദ് നൈറ്റ്-24 എന്ന പരിപാടി സംഘടിപ്പിച്ചു. കുട്ടികളുടെ വിവിധ പരിപാടികൾ,ഗാനമേള എന്നിവ അരങ്ങേറി. റിഷ്നി ഹസ്സൻ മോട്ടിവേഷൻ ക്ലാസെടുത്തു. വിവിധ രംഗത്ത് കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു. റിൻഷി ഹസ്സൻ(മോട്ടിവേറ്റർ) ആമിന ബഷീർ കൊമ്മേരി(സൗദി ബിറ്റ്മിൻ്റൽ ചാംമ്പ്യൻഷിപ്പ് അണ്ടർ 17-റണ്ണേഴ്സ് അപ്പ്) കദീജ സഫ്രീന(പ്ലസ് വൺ ടോപ്പർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ ജിദ്ദ) എന്നിവർ ആദരവ് ഏറ്റുവാങ്ങി. കെ കെ സി സലാം, റഷീദ് ചുള്ളിയൻ, മൊയ്തീൻ കോയ കടവണ്ടി എന്നിവർ ആദരവ് കൈമാറി.
പ്രസിഡന്റ് സലീം മധുവായിയുടെ അധ്യക്ഷതയിൽ ഒരുമ മഹല്ല് കോഡിനേഷൻ മുൻ പ്രസിഡന്റ് റഫീഖ് ചെറുശ്ശേരി ഉൽഘാടനം ചെയ്തു. കബീർ കൊണ്ടോട്ടി ആമുഖ പ്രഭാഷണം നടത്തി.റഷീദ് ചുള്ളിയൻ,എ.ടി ബാവ തങ്ങൾ,ഹസ്സൻ കൊണ്ടോട്ടി,മൊയ്തീൻകോയ കടവണ്ടി,കെ കെ സി സലാം,കെ.കെ. മുഹമ്മദ് ചിറയിൽ എന്നിവർ പ്രസംഗിച്ചു. അനസ് മുസ്ലാരങ്ങാടി,ദർശന ടി വി കുട്ടിക്കുപ്പായം ഫൈനലിസ്റ്റ് ഹിഷാം അങ്ങാടിപ്പുറം,നിയാസ്, അഫ്സൽ കൊണ്ടോട്ടി,ആഷിഖ് തുറക്കൽ,മൻസൂർ വാഴക്കാട്,ഹസ്സൻ കൊണ്ടോട്ടി,ജൂസൈന ഹസ്സൻ,ജംഷീർ നീറാട്,ഗഫൂർ കൊണ്ടോട്ടി എന്നിവർ ഗാനങ്ങൾ ആലപിച്ചു. കൂപ്പൺ നറുക്കെടുപ്പിൽ വിജയികൾക്കുള്ള സമ്മാനം അബ്ദുള്ള മുക്കണ്ണിയും, ഇർഷാദ് കളത്തിങ്ങലും നൽകി.
കബീർ നീറാട്,റഫീഖ് മധുവായി,റഹീസ് ചേനങ്ങാടൻ,എ.ടി നസ്റു,ഷാലു,അൻസാർ,റിയാസ് ചുള്ളിയൻ,ഹിദായത്തുള്ള എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി റഹ്‌മത്ത് അലി എരഞ്ഞിക്കൽ സ്വാഗതവും,റഫീഖ് മാങ്കായി നന്ദിയും പറഞ്ഞു.