മക്ക- മക്കയിലെ കിംഗ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ ഇന്ത്യക്കാരന്റെ മൃതദേഹം രണ്ടു മാസത്തിലേറെയായി ആളെ തിരിച്ചറിയാത്തതിനെ തുടർന്ന് സൂക്ഷിച്ചിട്ടുണ്ടെന്നും എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബന്ധപ്പെടണമെന്നും കെ.എം.സി.സി നേതാവ് മുജീബ് പൂക്കോട്ടൂർ അഭ്യർത്ഥിച്ചു.
വാഹനാപകടത്തിൽ പരിക്കേറ്റ് ഇക്കഴിഞ്ഞ മാർച്ച് ഇരുപതിനാണ് ഇദ്ദേഹത്തെ റെഡ്ക്രസന്റ് ഇവിടെ എത്തിച്ചത് എന്നാണ് രേഖയിലുള്ളത്. 22ന് മരണപ്പെടുകയും ചെയ്തു. ഇദ്ദേഹത്തിന്റെ കൈവശം രേഖകളൊന്നുമുണ്ടായിരുന്നില്ല. പിന്നീട് സൗദി ജവാസാത്ത് എത്തി വിരലടയാളം പരിശോധിച്ചതിൽനിന്ന് നിസാർ അഹമ്മദ് ലിയാഖത്ത് എന്നാണ് പേരെന്ന് കണ്ടെത്തി.
ഡ്രൈവർ വിസയിലാണ് സൗദിയിൽ എത്തിയത്. 20.03.1969 എന്നാണ് ജനന തിയതി. ഇദ്ദേഹത്തെ പറ്റിഎന്തെങ്കിലും വിവരം അറിയുന്നവർ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയുമായോ താനുമായോ ബന്ധപ്പെടണമെന്ന് മുജീബ് പൂക്കോട്ടൂർ (0502336683) അഭ്യർത്ഥിച്ചു.