ജിദ്ദ: ഖമീഷ് മുഷയ്ത്തിൽ നിന്നും ജിദ്ദയിലേക്ക് ട്രൈലർ ഓടിച്ചു വരുന്നതിനിടെ നെഞ്ച് വേദനയെതുടർന്ന് ജിദ്ദ കിങ് അബ്ദുൽ അസീസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച കൊല്ലം അഞ്ചൽ സ്വദേശി ഹരീഷ്കുമാർ ചൊവ്വാഴ്ച പുലർച്ചെ മരണപ്പെട്ടു. മൃതദേഹം ജാമിഅ ആശുപത്രിയിൽ മോർച്ചറിയിലേക്കു മാറ്റി. സ്പോൺസറുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനുള്ള ശ്രമങ്ങൾ നടത്തിവരുന്നതായി ജിദ്ദ കെ എം സി സി വെൽഫയർ വിങ്ങ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group