റിയാദ് – രണ്ടു സൗദി ഭീകരര്‍ക്ക് റിയാദില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഭീകരര്‍ക്കു വേണ്ടി ചാരവൃത്തി നടത്തുകയും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയും സാമ്പത്തിക സഹായവും നല്കിയ കേസിലെ പ്രതികൾക്കാണ് ശിക്ഷ നടപ്പാക്കിയത്.
ഭീകര സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും സംഘര്‍ഷ മേഖലകളില്‍ ഭീകരാക്രമണങ്ങളില്‍ പങ്കാളിത്തം വഹിക്കുകയും ഏതാനും പേരെ കൊലപ്പെടുത്തുകയും ഭീകരര്‍ക്ക് യോഗം ചേരാന്‍ വേണ്ടി സ്വന്തം വീട്ടില്‍ സൗകര്യം ഒരുക്കുകയും ചെയ്ത അലി ബിന്‍ അബ്ദുല്ല ബിന്‍ സ്വാലിഹ് അല്‍സൈഅരി, അബ്ദുല്‍ അസീസ് ബിന്‍ അഹ്മദ് ബിന്‍ മുസ്ലിഹ് അല്‍അംരി എന്നിവര്‍ക്കാണ് വധശിക്ഷ നടപ്പാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group