ജിദ്ദ: മനുഷ്യജീവിതത്തിൽ പലപ്പോഴും പരീക്ഷണങ്ങൾ നേരിടാമെങ്കിലും അതൊന്നും പ്രതിസന്ധികളല്ലെന്ന് പ്രമുഖ പണ്ഡിതനും നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടറുമായ എം എം അക്ബർ അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹീ സെന്ററിന്റെ നേതൃത്വത്തിൽ സഫ്‌വാ ഇസ്തിറാഹയിൽ വെച്ച് സംഘടിപ്പിച്ച ‘ലേൺ ദ ഖുർആൻ’ പഠിതാക്കളുടെ ഫാമിലി മീറ്റിന്റെ സമാപന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ഏതൊരു അസ്തമയത്തിനും ഒരു സൂര്യോദയമുണ്ടെന്ന് പറയുന്നത് ഖുർആൻ മാത്രമാണെന്നും അതിനാൽ തന്നെ ഒരു ഖുർആൻ പഠിതാവ് നേരിടുന്ന പരീക്ഷണങ്ങളെല്ലാം വിശ്വാസത്തിന്റെ കരുത്ത്കൊണ്ട് അതിജീവിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
3 പ്രമുഖ മതങ്ങളുടെ പിതാവെന്നറിയപ്പെടുന്ന ഇബ്രാഹിം നബിക്ക് പോലും സംശയങ്ങളുണ്ടായിട്ടുണ്ട്. അതിനാൽ നമുക്കും സംശയങ്ങളുണ്ടാകാമെങ്കിലും ജീവിതത്തിന്റെ ആത്യന്തിക ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളെല്ലാം ഖുർആനിലുണ്ട്. 1400 വർഷം മുൻപ് അതിന്റെ അവതരണം അവസാനിച്ചുവെങ്കിലും ഇന്നും മനുഷ്യന്റെ സംശയങ്ങൾക്ക് മറുപടികൾ നൽകാൻ ഖുർആനിന് സാധിക്കുന്നു എന്നത്കൊണ്ടാണ് ലോകം മുഴുവൻ ഇസ്ലാമിനെതിരെ തിരിയുമ്പോഴും സത്യം അന്വേഷിക്കുന്നവർ ഇസ്ലാമിൽ എത്തിച്ചേരുന്നത്. ഈ ലോകത്ത് ലഭിക്കുന്ന ഏറ്റവും വലിയ ശാന്തി വിശ്വാസംകൊണ്ടാണെന്ന ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയയുടെ അഭിപ്രായവും അദ്ദേഹം സദസ്സിനെ ഉണർത്തി.
നാട്ടിൽ നിന്നെത്തിയ പണ്ഡിതൻമാരും സംഘടനാ നേതാക്കളുമായ നസിറുദ്ധീൻ റഹ്മാനി, ബാദുഷ ബാഖവി, യാസർ അറഫാത്ത്, പി കെ സകരിയ സ്വലാഹി, അമീൻ അസ്ലഹ്, അമീർ ഇരുമ്പുഴി, അംജദ് സലഫി, ഷൗക്കത്തലി അൻസാരി തുടങ്ങിയവരും സദസ്സിനെ അഭിമുഖീകരിച്ച് സംസാരിച്ചു. സൗദി തലത്തിൽ എല്ലാ വർഷവും നടന്നു വരാറുള്ള ‘ലേൺ ദ ഖുർആൻ’ പൊതുപരീക്ഷയിൽ ജിദ്ദ ഏരിയയിൽ മുതിർന്നവരിൽ ഒന്നാമതായ നിഷ അബ്ദുറസാഖ്, രണ്ടാം സ്ഥാനം പങ്കിട്ട ലുബ്‌ന സി ടി, ഹസീന അറക്കൽ, കുട്ടികളിൽ നിന്ന് ഒന്നാം സ്ഥാനം നേടിയ മിൻഹ, രണ്ടാം സ്ഥാനം പങ്കിട്ട മുഹമ്മദ് ഉനൈസ്, ആസിം ആഷിഖ് എന്നിവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. അബ്ബാസ് ചെമ്പന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ശിഹാബ് സലഫി സ്വാഗതമാശംസിക്കുകയും നൂരിഷ വള്ളിക്കുന്ന് നന്ദിയറിയിക്കുകയും ചെയ്തു.
സമാപന സമ്മേളനത്തിന് മുന്നോടിയായി പുരുഷൻമാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമായി വ്യത്യസ്ത മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. പുരുഷൻമാർക്കായി നടത്തിയ നിമിഷപ്രസംഗ മത്സരത്തിൽ അബ്ബാസ് ചെമ്പൻ (ഫസ്റ്റ്), ആശിഖ് മഞ്ചേരി (സെക്കന്റ് ), അനുഭവങ്ങൾ പങ്കുവെക്കുന്നതിൽ ഷാഫി ആലുവ (ഫസ്റ്റ്), അബ്ദുൽ ഹമീദ് ഏലംകുളം (സെക്കന്റ് ), ഖുർആൻ പാരായണത്തിൽ സുബൈർ പന്നിപ്പാറ (ഫസ്റ്റ്), അബ്ദുറഹൂഫ് (സെക്കന്റ് ), ബലൂൺ കാറ്റർപില്ലർ റൈസിൽ ബഷീർ, ജാഫർ, സൈദലവി, നായിഫ്, അബ്ദുൽ ഹമീദ്, മുഹമ്മദലി എന്നിവരുടെ ടീമും വടംവലി മത്സരത്തിൽ മഹീബ്, സഈദ് അബ്ബാസ്, അസീൽ, ഷാഫി ആലുവ, റബീഹ്, ഹുസൈൻ എന്നിവരുടെ ടീമും ജേതാക്കളായി. സ്ത്രീകൾക്കായി സംഘടിപ്പിച്ച ഖുർആൻ പാരായണത്തിൽ ജാസ്മിൻ (ഫസ്റ്റ്), ഹസീന (സെക്കന്റ് ), ബോൾ പാസ്സിംഗ് മത്സരത്തിൽ റെന ഫാത്തിമ (ഫസ്റ്റ്), ജെന്ന (സെക്കന്റ് ), ക്യാപ് പാസ്സിംഗ് മത്സരത്തിൽ ആമിന (ഫസ്റ്റ്), ഹസീന (സെക്കന്റ് ), റിംഗ് പാസ്സിങ്ങിൽ നിഷാന (ഫസ്റ്റ്), സുമയ്യ (സെക്കന്റ് ) എന്നിവർ സമ്മാനർഹരായി. ആൺകുട്ടികളുടെ ബോൾ പാസ്സിംഗ് മത്സരത്തിൽ അബ്ദുള്ള അഷ്‌റഫ് (ഫസ്റ്റ്), അമാൻ ആഷിഖ് (സെക്കന്റ് ), സാക്ക് റേസിൽ അഫീഫ് (ഫസ്റ്റ്), നദീം (സെക്കന്റ് ), സ്വാമ്പ് വാക്കിൽ റൈഹാൻ (ഫസ്റ്റ്), നാസിൻ (സെക്കന്റ് ) എന്നിവർ ജേതാക്കളായപ്പോൾ പെൺകുട്ടികളുടെ റിംഗ് പാസ്സിങ്ങിൽ ആയിഷ എം ടി (ഫസ്റ്റ്), ആസിയ അൻവർ (സെക്കന്റ് ), ബോൾ പാസ്സിംഗ് മത്സരത്തിൽ ആയിഷ എം ടി (ഫസ്റ്റ്), അർവ (സെക്കന്റ് ), കസേരക്കളിയിൽ ആയിഷ എം ടി (ഫസ്റ്റ്), റുവ ഹനീൻ (സെക്കന്റ് ), ഡ്രോയിങ്ങ് മത്സരത്തിൽ റുവ ഹനീൻ (ഫസ്റ്റ്), അർവ ഷിബു (സെക്കന്റ് ), കാലിഗ്രഫിയിൽ നഷ ഹനൂൻ (ഫസ്റ്റ്), ആയിഷ അഷ്‌റഫ് (സെക്കന്റ് ) എന്നിവരും ജേതാക്കളായി.
അഷ്‌റഫ് കാലിക്കറ്റ്, ഷംസു റുവൈസ്, ഗഫൂർ ചുണ്ടക്കാടൻ, സലീം പടിഞ്ഞാറ്റുമുറി, മൂഹിയുദ്ധീൻ താപ്പി തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു. നയീം മോങ്ങം, അബ്ദുറഹ്മാൻ വളപുരം, റഹൂഫ് എം പി, നൗഫൽ കരുവാരക്കുണ്ട്, ഷാഫി ആലപ്പുഴ, നജീബ് കാരാട്ട്, മുഹമ്മദ്‌കുട്ടി നാട്ടുകല്ല്, അൽത്താഫ് മമ്പാട്, അഫ്സൽ വേങ്ങര, ഫജ്റുൽ ഹഖ്, സുബൈർ ചെറുകോട്, ആശിഖ് മഞ്ചേരി, അൻവർ പൈനാട്ടിൽ, സാജിദ് മോങ്ങം, ഹബീബ് ഒതായി, കുഞ്ഞായിൻ കാലിക്കറ്റ്, സഹീർ ചെറുകോട്, ഫിറോസ് കൊയിലാണ്ടി, ഷഫീഖ് കുട്ടീരി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.