ജിദ്ദ – ഭര്‍ത്താവ് വിട്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ വിവാഹബന്ധം അസാധാവാക്കാനുള്ള വനിതകളുടെ അവകാശത്തെ കുറിച്ച തര്‍ക്കം പുതിയ വ്യക്തിഗത സ്റ്റാറ്റസ് നിയമം പരിഹരിക്കുന്നതായി നിയമോപദേഷ്ടാവ് ഡോ. മാജിദ് അല്‍ഫയാദ് പറയുന്നു. വിവാഹബന്ധം അസാധാവാക്കാനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ അവകാശമുള്ള കാലയളവും, പ്രശ്‌നത്തിലെ കര്‍മശാസ്ത്രപരമായ തര്‍ക്കത്തിന് പരിഹാരമായി വിവാഹബന്ധം അസാധുവാക്കല്‍ നിര്‍ണായകമായി തീരുമാനിക്കപ്പെടുന്ന കാലയളവും പുതിയ നിയമം നിര്‍ണയിക്കുന്നു.
പുതിയ നിയമം, കുടുംബ, വൈവാഹിക അവകാശങ്ങളുടെ കാര്യത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കുന്നു. ഭര്‍ത്താവ് വിട്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ വിവാഹം അസാധുവാക്കാനുള്ള ഭാര്യയുടെ അവകാശം സംബന്ധിച്ച് കര്‍ശാസ്ത്രപണ്ഡിതര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. വിവാഹം അസാധുവാക്കാന്‍ ആവശ്യപ്പെടാന്‍ ഭാര്യക്ക് അവകാശമില്ലെന്ന് ഹനഫികളും ശാഫികളും ഹന്‍ബലികളില്‍ ഒരു വിഭാഗവും പറയുന്നു. എന്നാല്‍ സ്ത്രീകള്‍ക്ക് ഇതിന് അവകാശമുള്ളതായി മാലികികളും ഹന്‍ബലികളില്‍ ഒരു വിഭാഗവും പറയുന്നു. ഇതിന് നിയമാനുസൃതമായ ഒരു കാരണവുമില്ലാതെയായിരിക്കണം ഭര്‍ത്താവ് വിട്ടുനില്‍ക്കുന്നതെന്ന് ഹന്‍ബലികള്‍ വ്യവസ്ഥ വെക്കുന്നു. എന്നാല്‍ ഇത്തരമൊരു വ്യവസ്ഥകളും മാലികികള്‍ വെക്കുന്നില്ല.
ഭര്‍ത്താവ് വിട്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ വിവാഹം അസാധുവാക്കാന്‍ ആവശ്യപ്പെടാന്‍ ഭാര്യക്ക് അനുവാദം നല്‍കുന്ന അഭാവത്തിന്റെ കാലയളവിന്റെ കാര്യത്തിലും വിവാഹം അസാധുവാക്കാനുള്ള ഭാര്യയുടെ അവകാശം അംഗീകരിക്കുന്ന പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ഒന്നും രണ്ടും മൂന്നും വര്‍ഷത്തെ ഭര്‍ത്താവിന്റെ വിട്ടുനില്‍ക്കല്‍ വിവാഹം അസാധുവാക്കല്‍ ആവശ്യപ്പെടാന്‍ ഭാര്യയെ അനുദിക്കുന്ന ദീര്‍ഘ കാലയളവല്ലെന്ന് ഇക്കൂട്ടത്തില്‍ ചില പണ്ഡിതര്‍ പറയുന്നു.
ഇത്തരം തര്‍ക്കങ്ങള്‍ക്കെല്ലാം പരിഹാരമുണ്ടക്കുകയാണ് സര്‍ക്കാര്‍ അംഗീകരിച്ച പുതിയ നിയമം ചെയ്യുന്നത്. ഭര്‍ത്താവ് വിട്ടുനില്‍ക്കുമ്പോള്‍ വിവാഹം അസാധുവാക്കാനുള്ള ഭാര്യയുടെ അവകാശം പുതിയ നിയമം സ്ഥിരീകരിക്കുന്നു. വിവാഹം അസാധുവാക്കാനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ ഭാര്യക്ക് അവകാശമുള്ള സമയവും വിവാഹം അസാധുവാക്കിയുള്ള വിധി ലഭിക്കാനുള്ള കാലയളവും പുതിയ നിയമം കൃത്യമായി നിര്‍ണയിക്കുന്നു.
ഭര്‍ത്താവ് എവിടെയാണ് താമിക്കുന്നത് എന്ന് അറിയുന്ന സാഹചത്യത്തില്‍ നാലു മാസമോ അതില്‍ കൂടുതലോ കാലം ഭര്‍ത്താവ് വിട്ടുനില്‍ക്കുകയാണെങ്കില്‍ വിവാഹം അസാധുവാക്കാനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ ഭാര്യക്ക് അവകാശമുള്ളതായി പുതിയ നിയമം വ്യക്തമാക്കുന്നു. ഇത്തരം സാഹചര്യങ്ങളില്‍ ഭര്‍ത്താവിന് മുന്നറിയിപ്പ് നല്‍കുന്നതു വരെ വിവാഹം അസാധുവാക്കി വിധിക്കില്ല. ഭര്‍ത്താവിന് വാണിംഗ് നല്‍കി ആറു മാസം പിന്നിട്ട ശേഷം വിവാഹം അസാധുവാക്കി വിധിക്കും.
താമസസ്ഥലം അറിയാത്ത ഭര്‍ത്താവ് വിട്ടുനില്‍ക്കുന്ന പക്ഷം വിവാഹം അസാധുവാക്കാന്‍ അപേക്ഷ നല്‍കാനുള്ള ഭാര്യയുടെ അവകാശവും നിയമം അംഗീകരിക്കുന്നു. ഇങ്ങിനെ അപേക്ഷ നല്‍കാനുള്ള കാലയളവ് നിയമം പ്രത്യേകം നിര്‍ണയിക്കുന്നില്ല. ഇത്തരം അപേക്ഷകളില്‍ ഒരു വര്‍ഷത്തിനും രണ്ടും വര്‍ഷത്തിനും ഇടയിലാണ് വിവാഹം അസാധുവാക്കി കോടതി വിധി പ്രസ്താവിക്കേണ്ടതെന്ന് പുതിയ നിയമം വ്യക്തമാക്കുന്നതായി ഡോ. മാജിദ് അല്‍ഫയാദ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group