റിയാദ്- കേളി കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഏഴാമത് മെഗാ രക്തദാന ക്യാമ്പ് ജീവസ്പന്ദനം 2024ന്റെ വിജയത്തിന് സംഘാടകസമിതി രൂപീകരിച്ചു. കേളിയും പ്രിന്‍സ് സുല്‍ത്താന്‍ മിലിട്ടറി ആശുപത്രിയുമായി സഹകരിച്ച് 2024 മേയ് 24 ന് മലസ് ലുലുവില്‍ കേളി ജീവസ്പന്ദനം 2024 അരങ്ങേറും. ബത്ഹ ലുഹു ഓഡിറ്റോറിയത്തില്‍ കേളി വൈസ് പ്രസിഡണ്ട് ഗഫൂര്‍ ആനമങ്ങാട് സ്വാഗതം പറഞ്ഞു. യോഗത്തില്‍ കേളി പ്രസിഡന്റ് സെബിന് ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. കേളി മുഖ്യരക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് ഉദ്ഘാടനം നിര്‍വഹിച്ചു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സംഘാടകസമിതി പാനല്‍ അവതരിപ്പിച്ചു. അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രന് കൂട്ടായി, ഫിറോസ് തയ്യില്‍, കേളി ട്രഷറര്‍ ജോസഫ് ഷാജി, കേളി ജോയിന്റ് സെക്രട്ടറി സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ആറാമത് രക്തദാനചടങ്ങില് 1007 പേരെ ദാതാക്കളായി എത്തിച്ച് ജീവസ്പന്ദനം 2023 ഇന്ത്യ ബുക്ക് ഓഫ് റെക്കാഡ്സില്‍ ഇടം പിടിച്ചു. ആറാമത് ക്യാമ്പ് കഴിഞ്ഞതോടെ വിവിധ ഘട്ടങ്ങളിലായി 8500ലധികം യൂണിറ്റ് രക്തം നല്കാന് കേളിക്ക് കഴിഞ്ഞിട്ടുണ്ട്. മധു എടപ്പുറത്ത് ചെയര്‍മാനായി 101 അംഗ സംഘാടക സമിതി നിലവില്‍ വന്നതോടെ ജീവസ്പന്ദനം 2024ന്റെ രജിസ്ട്രേഷന് നടപടികള്‍ ഗൂഗിള്‍ ഫോം മുഖേന ആരംഭിച്ചതായി സംഘാടകസമിതി കണ്‍വീനര്‍ നസീര്‍ മുള്ളൂര്‍ക്കര അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group