അൽ ഖോബാർ: പ്രവാസി വെൽഫെയർ അൽ ഖോബാർ റീജിയണൽ കമ്മിറ്റി ഈദിനോട് അനുബന്ധിച്ചു നടത്തുന്ന ‘പ്രവാസി ഈദ് കപ്പ്’ ഫുട്ബോൾ ടൂർണമെന്റിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി .റീജിയണൽ കമ്മിറ്റി പ്രസിഡൻറ് ഖലീലുറഹ്മാൻ അന്നട്ക്ക പ്രഖ്യാപന ചടങ്ങിന് അധ്യക്ഷത വഹിച്ചു .
ടൂർണമെൻറ് ജനറൽ കൺവീനർ ആരിഫലി ടൂർണമെന്റിന്റെ മുന്നൊരുക്കങ്ങൾ വിശദീകരിച്ചു . തുടർന്ന് നടന്ന കമ്മിറ്റി യോഗത്തിൽ വിവിധ സംഘടനാ പ്രവർത്തനങ്ങൾ വിലയിരുത്തുകയും പുതിയ പരിപാടികൾ ചർച്ചചെയ്യുകയും ചെയ്തു.സിറാജ് തലശ്ശേരി,
ആരിഫ ബക്കർ ,അൻവർ സലീം,നൗഫർ, ഹാരിസ്ഇസ്മാഈൽ, മുഹമ്മദ് ഹാരിസ്, അബ്ദുറഊഫ്, അഷ്റഫ് പി ടി, നുഅ്മാൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു .
“നാടിൻ്റെ നന്മക്ക് നമ്മളൊന്നാകണം”വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നയിക്കുന്ന ഏപ്രിൽ 19 ന് തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച സാഹോദര്യ കേരള പദയാത്രയ്ക്ക്
അൽക്കോബാർ റീജണൽ കമ്മിറ്റി ആശംസകൾ നേർന്നു . ജനകീയ പദയാത്രയിൽ പങ്കെടുത്ത ദക്ഷിണ മേഖല പ്രസിഡണ്ട് ഷനോജ് പദയാത്രയിൽ പങ്കെടുത്ത അനുഭവം വിവരിച്ചു. പാകിസ്താന്റെ അതിക്രമത്തിന് ശക്തമായ തിരിച്ചടി നൽകിയ ഇന്ത്യൻ സേനയെ യോഗം അഭിനന്ദിച്ചു. ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിൽ അവരുടെ ധീരതയും സമർപ്പണവും ഇന്ത്യയുടെ അഭിമാനം ഉയർത്തി.
വൈസ് പ്രസിഡന്റ് താഹിറയുടെ പിതാവും ട്രഷറർ ഷെജീർ തൂണേരിയുടെ ഭാര്യ പിതാവുമായ സാമൂഹിക പ്രവർത്തകൻ കെ പി കെ ഇബ്രാഹിം സാഹിബിന്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. യോഗത്തിന് ജനറൽ സെക്രട്ടറി ഫൗസിയ സ്വാഗതവും ട്രഷറർ ഷെജീർ തൂണേരി നന്ദിയും പറഞ്ഞു