ജിദ്ദ: വിശുദ്ധ റമദാനിൽ മലയാളികളുടെ കൂട്ടായ്മയായ കേരള ഹൗസ് ക്വിസ് മത്സരം സംഘടിപ്പിച്ചു. പ്രതിദിനം ലഭിക്കുന്ന ശരി ഉത്തരത്തിന്റെ അടിസ്ഥാനത്തിൽ വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനത്തിന് ശിഹാബ് വേങ്ങര അർഹത നേടി.

രണ്ടാം സ്ഥാനം ഷിജു ഹാഫിസ് എടവണ്ണയും മൂന്നാം സ്ഥാനം നിയാസ് പെരിന്തൽമണ്ണയും നേടി. ഖുർആൻ പാരായണ മത്സരത്തിൽ ശിഹാബ് വേങ്ങര ഒന്നാം സമ്മാനം നേടി.ഈദ് ആഘോഷത്തോടെ പരിപാടികൾക്ക് സമാപനം കുറിച്ചു,

പ്രോഗ്രാം കൺവീനർ ഷഫീക്ക് മേലാറ്റൂർ അധ്യക്ഷത വഹിച്ചു. ജാലിയാത്ത് മലയാളം വിഭാഗം മേധാവിയിരുന്ന അബ്ദുറഹ്മാൻ അൽ ഉമരി ഉദ്ഘാടനം ചെയ്തു.
വിജയികൾക്കുള്ള സമ്മാനം ഗായകൻ നൂഹ് ബീമാ പള്ളി, അസിംകോ കമ്പനി മാനേജീങ് ഡയറക്ടർ ഷമീം താപ്പി, റഫീഖ് പരപ്പനങ്ങാടി എന്നിവർ കൈമാറി. പരിപാടികൾക്ക് അനസ് മണ്ണാർക്കാട്, ഷിഹാസ്, അഖിൽ ഫ്രാൻസിസ്, നിസാർ,സാബിക്ക് കൂട്ടിലങ്ങാടി എന്നിവർ നേതൃത്വം നൽകി.