ദമാം: ദമാമില്‍ നിന്ന് ഇറാഖിലെ നജഫിലേക്ക് വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു. ജൂണ്‍ ഒന്ന് ശനി മുതല്‍ ദമാം-നജഫ് ഡയറക്ട് സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. നിലവില്‍ സൗദിയില്‍ നിന്ന് ഇറാഖിലെ ബഗ്ദാദിലേക്കും ഇര്‍ബീലിലേക്കും സര്‍വീസുകളുണ്ട്.
മധ്യപൗരസ്ത്യദേശത്തെ മുന്‍നിര ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ നാസ് ആണ് ദമാം-നജഫ് സര്‍വീസുകള്‍ നടത്തുന്നത്. പ്രതിവാരം മൂന്നു സര്‍വീസുകള്‍ വീതമാണ് ദമാം-നജഫ് റൂട്ടില്‍ ഫ്‌ളൈ നാസ് നടത്തുക. മക്കയിലേക്കും മദീനയിലേക്കുമുള്ള തീര്‍ഥാടകരുടെ യാത്ര എളുപ്പമാക്കാന്‍ ലക്ഷ്യമിട്ട്, 27 വര്‍ഷം നീണ്ട ഇടവേളക്കു ശേഷം 2017 ല്‍ സൗദിയില്‍ നിന്ന് ആദ്യമായി ഇറാഖിലേക്ക് ഡയറക്ട് സര്‍വീസുകള്‍ പുനരാരംഭിച്ച സൗദി വിമാന കമ്പനി ഫ്‌ളൈ നാസ് ആണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group