തബൂക്ക്: സൗദി വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങളുടെ ഭാഗമായി, രാജ്യത്തുടനീളമുള്ള അടിസ്ഥാന സൗകര്യങ്ങളും ടൂറിസം സൗകര്യങ്ങളും വികസിപ്പിക്കുന്നതില്‍ ഭരണാധികാരികളുടെ വലിയ ശ്രദ്ധ പ്രതിഫലിപ്പിക്കുന്ന പ്രധാന വികസന പദ്ധതിയാണ് ദുബാ വാട്ടര്‍ഫ്രണ്ട്.
ചെങ്കടല്‍ തീരത്തെ അഭിമുഖീകരിക്കുന്ന ഈ കടല്‍ത്തീരം, കടലിന്റെ സൗന്ദര്യവും ആധുനിക വാസ്തുവിദ്യാ സ്പര്‍ശനങ്ങളും സംയോജിപ്പിക്കുന്നു. ഇത് പ്രദേശവാസികളെയും പുറത്തു നിന്നുള്ള സന്ദര്‍ശകരെയും ആകര്‍ഷിക്കുന്ന കേന്ദ്രമാക്കി വാട്ടര്‍ ഫ്രണ്ടിനെ മാറ്റുന്നു. കാല്‍നടയാത്രക്കാര്‍ക്കും സൈക്കിള്‍ പാതകള്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടി നീക്കിവെച്ച സ്ഥലങ്ങള്‍, പരിപാടികള്‍ക്കുള്ള വേദികള്‍, കഫേകള്‍ എന്നിവ അടക്കം വ്യത്യസ്ത സൗകര്യങ്ങള്‍ വാട്ടര്‍ ഫ്രണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ദുബായിലെ ജീവിത നിലവാരം ഉയര്‍ത്താനും വിനോദസഞ്ചാരത്തിനും സാമ്പത്തിക വികസനത്തിനും പദ്ധതി പിന്തുണ നല്‍കുന്നു.
ഊര്‍ജസ്വലമായ സമുദ്ര പരിസ്ഥിതി പ്രദാനം ചെയ്യാനും പ്രദേശത്തിന്റെ സൗന്ദര്യാത്മക സ്വത്വം വര്‍ധിപ്പിക്കാനും കടല്‍ത്തീരം സഹായിക്കുന്നു. വിനോദസഞ്ചാര, ഹോസ്പിറ്റാലിറ്റി മേഖലകളിലെ നിക്ഷേപത്തിന് പ്രധാന ആകര്‍ഷണവുമാണ് ദുബാ വാട്ടര്‍ ഫ്രണ്ട്. തബൂക്ക് പ്രവിശ്യയിലെ സമൃദ്ധമായ പ്രകൃതിവിഭവങ്ങളുടെയും നഗരവികസനത്തിന്റെയും സംയോജനത്തിനുള്ള മാതൃകയാണിത്.
സേവനങ്ങളുടെ നിലവാരം ഉയര്‍ത്താനും, പ്രാദേശിക സമൂഹത്തിന്റെ അഭിലാഷങ്ങള്‍ നിറവേറ്റാനും, തീരദേശ മേഖലയില്‍ ടൂറിസം മേഖലാ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും സഹായിക്കുന്ന സുസ്ഥിര നഗര പരിസ്ഥിതികള്‍ പ്രദാനം ചെയ്യാനും ലക്ഷ്യമിട്ട് ദുബാ ഗവര്‍ണറേറ്റില്‍ നടക്കുന്ന വികസന പദ്ധതികളുടെ ഭാഗമാണ് സൗന്ദര്യാത്മക ആകര്‍ഷണീയതയോടെയുള്ള ഈ വാട്ടര്‍ ഫ്രണ്ട്.