ദോഹ: ഖത്തറിലെ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ മെഡിക്കൽ ഡയറക്ടർ ഡോ. നാസർ മൂപ്പൻ നിര്യാതനായി.
ഇന്ന് രാവിലെ യു.എ.ഇയിലായിരുന്നു അന്ത്യം. ദീർഘകാലമായി ഖത്തർ ആസ്റ്റർ ഡി എം ഹെൽത്ത് കെയർ മെഡിക്കൽ ഡയറക്ടറായി പ്രവർത്തിച്ച ഡോ: നാസർ മൂപ്പൻ പ്രശസ്തനായ ഇ.എൻ.ടി ഡോക്ടർ കൂടിയായിരുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിലധികമായി ഖത്തറിലെ വിവിധ ആസ്റ്റർ ഡിഎംഎൽ ഹെൽത്ത് കെയർ സ്ഥാപനങ്ങളിൽ ഡോക്ടറായി ജോലി ചെയ്തു വരികയായിരുന്നു. കണ്ണൂർ ജില്ലയിലെ മാടപുറത്തു കുടുംബാംഗമാണ്. പരേതനായ ഡോക്ടർ സൈനുദ്ദീന്റെയും സുലൈഖയുടെയും മകനാണ്. ഭാര്യ വാഹിദ, മക്കൾ നദ ( ദുബായ്) നിമ്മി ( ദുബായ്), സൈൻ (ആസ്ട്രേലിയ). മരുമക്കൾ: ഹാനി, ഡാർവിഷ്, നഹീദ
മയ്യത്ത് യു.എ.ഇയിൽ ഇന്ന് തന്നെ മറവ് ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group