റിയാദ്- ഗ്രാന്‍ഡ് മാസ്റ്റര്‍ ജിഎസ് പ്രദീപ് നയിച്ച ‘റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂര്‍ സ്വദേശിനി നിവ്യ സിംനേഷ്. കേളി കലാസാംസ്‌കാരിക വേദിയുടെ 23ആം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മലസ് ലുലു റൂഫ് അരീനയില്‍ തിങ്ങി നിറഞ്ഞ ആയിരങ്ങളെ സാക്ഷി നിര്‍ത്തി നടന്ന പരിപാടിയില്‍ 357 പേര്‍ ആദ്യ റൗണ്ടില്‍ മാറ്റുരച്ചു. 16 ചോദ്യങ്ങളില്‍ നിന്നും കൂടുതല്‍ മാര്‍ക്ക് നേടിയ ആറുപേരുമായാണ് ഫൈനല്‍ മത്സരം നടന്നത്. നിവ്യ ഷിംനേഷ്, രാജേഷ്, ഷമല്‍ രാജ്, നിബു വര്‍ഗ്ഗീസ്, ബഷീര്‍, അക്ബര്‍ അലി എന്നിവരാണ് ഫൈനല്‍ റൗണ്ടില്‍ മത്സരിച്ചത്.
കാതോര്‍ത്തും കണ്‍പാര്‍ത്തും, ബേക്കേര്‍സ് സ്ട്രീറ്റ്, പ്രവാസലോകം, ഗ്രാന്‍ഡ് മാസ്റ്റര്‍ സ്‌പെഷ്യല്‍, മണിച്ചിത്രത്താഴ് എന്നിങ്ങനെ അഞ്ച് റൗണ്ടുകളായാണ് മത്സരം നടന്നത്. അത്യന്തം ആവേശവും ജിജ്ഞാസയും നിറഞ്ഞ മത്സരത്തില്‍ കാണികളായെത്തിയവര്‍ നിശബ്ദരായി മത്സരാവസാനം വരെ വീക്ഷിച്ചു. ഓരോ റൗണ്ടുകള്‍ പിന്നിടുമ്പോഴും മത്സരാര്‍ഥികള്‍ ഒപ്പത്തിനൊപ്പം നീങ്ങിയത് കാണികളെ ആകാംക്ഷാഭരിതരാക്കി. ഫൈനല്‍ റൗണ്ടില്‍ മാത്രം 90 പോയിന്റ് നേടി ആകെ 190 പോയിന്റ് കരസ്ഥമാക്കിയാണ് നിവ്യ വിജയ കിരീടം ചൂടിയത്.
ഗ്രാന്‍മാസ്റ്റര്‍ക്കൊപ്പം പ്രോഗ്രാം കണ്‍ട്രോളറായി വിഷ്ണു കല്യാണിയും പ്രവര്‍ത്തിച്ചു.
സ്‌കോര്‍ കൈകാര്യം ചെയ്യുന്നതിനായി സതീഷ് കുമാര്‍ വളവില്‍, പ്രിയ വിനോദ്, സീന സെബിന്‍, രഞ്ചിനി സുരേഷ്, ഹാരിഫ ഫിറോസ്, അംന സെബിന്‍, നാസര്‍ കാരക്കുന്ന്, ഗിരീഷ് കുമാര്‍, ജോമോന്‍ സ്റ്റീഫന്‍, കൃഷ്ണ കുമാര്‍ എന്നിവര്‍ പ്രവര്‍ത്തിച്ചു. വിജയിക്കും ഫൈനല്‍ മത്സരാര്‍ഥികള്‍ക്കും മെമെന്റോയും സര്‍ട്ടിഫിക്കറ്റും കേളി സെക്രട്ടറി, പ്രസിഡന്റ്, ട്രഷറര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ കൈമാറി. ക്യാഷ് പ്രൈസ് എംഎഫ്‌സി സെവന്റി കഫേ എംഡി സലാം ടിവിഎസ് നല്‍കി. മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.
റിയാദ് ഇന്നേവരെ ദര്‍ശിച്ചിട്ടില്ലാത്ത ആവേശകരമായ പരിപാടിയില്‍ കാണികളായെത്തിയവരും സമ്മാനങ്ങള്‍ വാരിക്കൂട്ടി. സംഘാടകര്‍ അവകാശപ്പെട്ടത് പോലെ നാല് ചുവരുകള്‍ക്കുള്ളില്‍ തളച്ചിടപ്പെട്ട നൂറുക്കണക്കിന് കഴിവുകളെയാണ് ‘റിയാദ് ജീനിയസ് 2024’ ലൂടെ പുറം ലോകത്തേക്കെത്തിച്ചത്. വീട്ടമ്മയായ വിജയിയും മറ്റു മത്സരാര്‍ഥികളും ജീവിത പ്രാരാബ്ദത്തിന്റെ ഭാഗമായി പ്രവാസം സ്വീകരിച്ച സാധാരണ തൊഴിലാളികളാണ്. അക്കാദമിക് തലങ്ങളില്‍ നിന്ന് മാത്രം മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ നിന്നും വിഭിന്നമായി കഴിവുകളെ മാറ്റി നിര്‍ത്തി ജീവിതം കെട്ടിപ്പെടുക്കാന്‍ വന്നവര്‍ക്കും തങ്ങളുടെ കഴിവുകളെ പുറംലോകത്തെത്തിക്കാന്‍ അവസരമൊരുക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. അത് അക്ഷരം പ്രതി അന്വര്‍ഥമാക്കാന്‍ സാധിച്ചതായി ചെയര്‍മാന്‍ സുരേന്ദ്രന്‍ കൂട്ടായിയും കണ്‍വീനര്‍ മധു ബാലുശേരിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group