ജിദ്ദ: ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഉസ്റതുൻ ഹസന എന്ന പേരിൽ മെയ് 3,4 തിയതികളിൽ നടത്തുവാൻ ഉദ്ദേശിച്ച ഇന്റർനാഷണൽ ഫാമിലി എക്സ്പോ എക്സിബിഷൻ ലോഞ്ചിംഗ് കഴിഞ്ഞ ദിവസം ഇസ്ലാഹി സെന്ററിൽ ശിഹാബ് സലഫി ഉദ്ഘാടനം ചെയ്തു. എക്സിബിഷന്റെ പേര് നിർദ്ദേശിക്കുന്നതിന് വേണ്ടി ഇസ്ലാഹി സെൻ്റർ നെയിം ഹണ്ട് മത്സരം സംഘടിപ്പിച്ചിരുന്നു. സൗദിക്കകത്തും മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിൽ നിന്നുമായി നൂറിലധികം പ്രതികരണങ്ങൾ ലഭിക്കുകയുണ്ടായി, അതിൽനിന്നും എക്സിബിഷന് യോജിച്ച പേര്, ഉസ്റതുൻ ഹസന എന്ന് തിരഞ്ഞെടുത്ത കോഴിക്കോട് സ്വദേശിനി ഹാനിയക്ക് വേണ്ടിയുള്ള സമ്മാനദാന വിതരണം പിന്നീട് നടത്തുന്നതായിരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു. എക്സിബിഷന്റെ ഭാഗമായി വിവിധ വകുപ്പുകൾ അടങ്ങിയ വിപുലമായ സ്വാഗത സംഘത്തിന് രൂപം നൽകി.
കണ്ടന്റ് & ലേഔട്ട് കൺവീനറായി ഷാഫി മജീദും അസിസ്റ്റന്റ് കൺവീനർ മാരായി നജീബ് കാരാട്ട്, ശിഹാബ് സലഫി, സഹീർ ഹുസൈൻ, ഇബ്രാഹീം സ്വലാഹി, മുസ്തഫ ദേവർഷോല , സലീം കൂട്ടിലങ്ങാടി, സിയാദ് പരപ്പനങ്ങാടി, അഫ്സൽ, അസീൽ അബ്ദുൽറസാഖ്, അബ്ദുൽ റഹ്മാൻ വളപുരം എന്നിവരെ ചുമതല പ്പെടുത്തി. എക്സ്പോയുടെ സാമ്പത്തിക നടത്തിപ്പിനായി ഫൈനാൻസ് കമ്മിറ്റിക്ക് രൂപം നൽകി.
കൺവീനറായി അഷ്റഫ് കാലിക്കറ്റ്, അസി. കൺവീനർമാരായി അബ്ദുൽ ഗഫൂർ, സുബൈർ പന്നിപ്പാറ, സലിം കൂട്ടിലങ്ങാടി, നെയിം മോങ്ങം , ഹമീദ് ഏലംകുളം എന്നിവരേയും തീരുമാനിച്ചു. വെന്യൂ സെറ്റിംഗ്സ് ചുമതല കൺവീനർ നജീബ് കാരാട്ടും അസിസ്റ്റന്റ് കൺവീനർമാർ ഫജറുൽ ഹക്ക്, ഹാഷിം, അൽത്താഫ്,
സഹീർ ചെറുകോട്, അഫ്സൽ, റഊഫ് കോട്ടക്കൽ, ഷിജു ഹാഫിസ് എന്നിവരും പ്രോഗ്രാം കൺവീനർമാരായി മുസ്തഫ ദേവർഷോലയും അസിസ്റ്റന്റ് കൺവീനവർമാരായി ഷാഫി മജീദ്,
അമീൻ, എന്നിവരേയും തിരഞ്ഞെടുത്തു. പരിപാടി നിയന്ത്രിക്കുന്നതിനായുള്ള വളണ്ടിയർ വിംഗിനെ നയിക്കുന്നത് കൺവീനർ ഫജ്റുൽ ഹഖ്, സലീം കൂട്ടിലങ്ങാടി, ഹബീബ് കാഞ്ഞിരാല എന്നിവരായിരിക്കും. ദഅവ കൺവീനറായി നൂരിഷാ വള്ളിക്കുന്ന് അസിസ്റ്റന്റ് കൺവീനർമാർ അബ്ദുൽ ഗഫൂർ, സുബൈർ പന്നിപ്പാറ, ആഷിക് മഞ്ചേരി, നെയിം മോങ്ങം , എന്നിവരേയും ചുമതലപ്പെടുത്തി. മെഡൽസ് & പ്രൈസസ് കൺവീനർമാരായി അബ്ദുൽ റഹ്മാൻ വളപുരംവും
അസിസ്റ്റന്റ് കൺവീനറായി ഷഫീക് കൂട്ടേരിയും, സുരക്ഷയുടെ ഭാഗമായി ഫസ്റ്റ് എയിഡ് & സേഫ്റ്റി കൺവീനറായി സുബൈർ പന്നിപ്പാറ, അസി. കൺവീനർമാരായി മൂഹിയുദ്ദീൻ താപ്പി, അൽതാഫ് മമ്പാട്, സത്താർ അൻഷദ് എന്നിവരും ചുമതലയേറ്റു. പരിപാടിയുടെ സാങ്കേതിക നടത്തിപ്പിന് ഐ.ടി & ഓഫീസ് ടീം രൂപീകരിച്ചു.
കൺവീനറായി ശരീഫ് ദേവർശോല, അസിസ്റ്റന്റ് കൺവീനർമാരായി അമീൻ പരപ്പനങ്ങാടി തുഫൈൽ കരുവാരക്കുണ്ട്, മുഹയിമിൻ, കുഞ്ഞായീൻ, അനസ് ചുങ്കത്തറ,
അബ്ദുറഹ്മാൻ വളപുരം സജീർ, സഹീർ ചെറുകോട്, സാബീർ,
സുബൈർ പന്നിപ്പാറ എന്നിവരെയും തിരഞ്ഞെടുത്തു.
ഫുഡ് ആൻഡ് റിഫ്രഷ്മെൻറ് കൺവീനറായി മുഹമ്മദ് കുട്ടി നാട്ടുക്കൽ, അസി.കൺവീനർമാരായി സുബൈർ ചെറുകോട്,
അബ്ദുൽ ഹമീദ് ഏലംകുളം, അൻഷാദ്, ഉസ്മാൻ ചാലിലകത്ത്
എന്നിവരും, എക്സിബിഷൻ സ്ഥലത്തേക്കുള്ള ട്രാൻസ്പോർട്ടേഷൻ ഷഫീഖ് കുട്ടീരി, ഹമീദ് ഏലംകുളം എന്നിവരും ഏറ്റെടുത്തു. പരിപാടികൾ മൊത്തം റിപ്പോർട്ട് ചെയ്യാൻ മീഡിയക്കു വേണ്ടി കൺവീനറായി മുഹിയുദ്ദീൻ താപ്പി,
അസിസ്റ്റന്റ് കൺവീനർമാരായി നജീബ് കരാട്ട്, സിയാദ് തിരൂരങ്ങാടി, ആഷിക് മഞ്ചേരി, ഷിജു,
ഫിറോസ് കൊയ്‌ലാണ്ടി എന്നിവരെ ചുമതലപ്പെടുത്തി.
ഓഡിയോ&വീഡിയോ കൺവീനറായി നൗഫൽ കരുവാരകുണ്ട്,
അസിസ്റ്റന്റ് കൺവീനർ മുഹമ്മദ് കുട്ടി നാട്ടുക്കൽ, സാജിദ് മോറയൂർ, അയ്യുബ് ഹാഷിം എന്നിവരും ഹോസ്പിറ്റാലിറ്റി കോർഡിനേഷൻ കൺവീനർമാരായി അബ്ദുൽ റഹ്മാൻ വളപുരവും അസിസ്റ്റന്റ് കൺവീനർ അബ്ദുൽ ഗഫുർ,
അഷ്‌റഫ് കാലിക്കറ്റ്, അശ്റഫ് ഏ ലംകുളം, എന്നിവരും ചുമതലയേറ്റു. മാർക്കറ്റിംഗ് & ബ്രാൻഡിംഗ് വേണ്ടി അബ്ദുറസാക്ക് അസീലും പരിപാടിയുടെ ഡിജിറ്റൽ പബ്ലിസിറ്റി കൺവീനർ നഈം മോങ്ങം ,
ഷംസു റുവൈസ് , പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നവരുടെ പേരും രജിസ്ട്രേഷനും രേഖപ്പെടുത്തുവാൻ ഷെഫീഖ് കുട്ടിയേരി യും, എക്സിബിഷന്റെ ഉള്ളടക്കത്തെ പരിചയപ്പെടുത്തുവാൻ
ഡെമോൺസ്ട്രഷൻ കൺവീനറായി ഷാഫി മജീദും
അസ്സിസ്റ്റ് കൺവീനർ സലീം കൂട്ടിലങ്ങാടിയും തീരുമാനിക്കപ്പെട്ടു.
ശിഹാബ് സലഫി, ഫവാസ് , സിയാദ്, ഇബ്രാഹീം,
അസീൽ അബ്ദുൽ റസാക്ക് തുടങ്ങിയവർ മുഴുവൻ പ്രവർത്തനങ്ങളുടെയും ഭാഗബാക്കാകും. വൈകുന്നേരം 5 മണി മുതൽ രാത്രി 10 മണി വരെ വെള്ളി, ശനി, ദിവസങ്ങളിലായാണ് പരിപാടികൾ നടക്കുന്നത്.