അബുദാബി: കേരള സോഷ്യൽ സെൻ്റർ സംഘടിപ്പിച്ച 24-ആമത് ജിമ്മി ജോർജ് മെമ്മോറിയൽ അന്താരാഷ്ട്ര റമദാൻ വോളിബോൾ ടൂർണ്ണമെന്റിൽ എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കളായി.
അബുദാബി അൽ ജസീറ സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ ഏക പക്ഷീയ മായ മൂന്നു സെറ്റുകൾക്ക് ലിറ്റിൽ സ്കോളർ ദുബായിയെ പരാജയപ്പെടുത്തിയാണ് എൽ. എൽ. എച്ച്. ഹോസ്പിറ്റൽ വിജയികളായത്.
എവർ റോളിംഗ് ട്രോഫിയും 20,000 ദിര്‍ഹവുമാണ് വിജയികള്‍ക്ക് സമ്മാനിച്ചത്. റണ്ണേഴ്‌സ് അപ്പിന് അയൂബ് മാസ്റ്റര്‍ സ്മാരക ട്രോഫിയും 15,000 ദിര്‍ഹവും സമ്മാനിച്ചു.
കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി, ജനറല്‍ സെക്രട്ടറി കെ. സത്യൻ, സ്പോര്‍ട്സ് സെക്രട്ടറിമാരായ റഷീദ് അയിരൂർ, സുഭാഷ് മടേക്കടവ്, കൺവീനർ സലീം ചിറക്കൽ എന്നിവര്‍ നേതൃത്വം നല്‍കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group