തിരൂർ- നിറമരുതൂർ പഞ്ചായത്ത് 2025-2027 വർഷത്തേക്കുള്ള കെ.എം.സി.സി ഗ്ലോബൽ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. മുഖ്യ രക്ഷാധികാരിയായി സയ്യിദ് അഹമ്മദ് ഹിഷാം തങ്ങളെ തെരഞ്ഞെടുത്തു. മുഹമ്മദ് ഷാഫി(പ്രസിഡന്റ), എന്‍ജിയര്‍ മുഷ്താഖ് (ജനറൽ സെക്രട്ടറി), പൂന്തോട്ടത്തിൽ അബ്ദുൽ സലാം (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ- ഓർഗനൈസിങ് സെക്രട്ടറി അൻവർ, വൈസ് പ്രസിഡന്റുമാർ ഇബ്രാഹിം ,ടി വി മുസ്തഫ, ഷൗക്കത്ത്, യു.വി നാസർ, പാലക്കൽ മുസ്തഫ.
ജോയിന്റ് സെക്രട്ടറിമാർ ആബിദ്,ഷാജിർ, കല്ലിങ്ങൽ മുജീബ്,പോക്ലാത്ത് റാഷിദ്,പി വി ഷഹരിയാർ. ചാരിറ്റി ചെയർമാൻ : പോക്ലാത്ത് ഫാറൂഖ് ,കൺവീനർ : ഉബൈദ് കല്ലിങ്ങലകത്ത്. മീഡിയ ചെയർമാൻ മുഹ്‌സിൻ മാടമ്പാട്ട്, കൺവീനർ പിലാത്തോട്ടത്തിൽ സുഹൈർ, കോഡിനേറ്റർ ശരീഫ് പടിഞ്ഞാറങ്ങാടി, റഷീദ് ,ഉസ്മാൻ, സെക്രട്ടറിയേറ്റ് മെമ്പർമാർ സിറാബ് ,നവാസ് പടിഞ്ഞാറങ്ങാടി, ഷഫീദ് സാഹിബ്, അബ്ദുല്ല കുട്ടി, ഖാസിം, ബഷീർ മാടമ്പാട് , ഹംസ.
സയ്യിദ് അഹമ്മദ് ഹിശാം തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. 2023-2024 വർഷത്തെ വരവ് ചിലവ് കണക്കുകൾ ഉബൈദ് കല്ലിങ്ങൽ അവതരിപ്പിച്ചു . കൗൺസിലിൽ യോഗത്തിൽ മുഷ്താഖ്, സിറാബ്, റഷീദ് പത്തംപാട്, ഉസ്മാൻ, ശരീഫ് പടിഞ്ഞാറങ്ങാടി, അബ്ദുൽ സലാം, ഫാറൂഖ് പൊക്ലാത്ത്, അൻവർ ഉണ്ണിയാൽ, നവാസ് പടിഞ്ഞാറങ്ങാടി, മുഹമ്മദ് ഷാഫി എന്നിവർ പ്രസംഗിച്ചു.