കോഴിക്കോട്- ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് അഹമ്മദ് ദേവർകോവിൽ എം.എൽ.എയും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും ഇന്ത്യൻ നാഷണൽ ലീഗിനെ വിറ്റ് കോടികൾ സമ്പാദിക്കുന്നുവെന്ന് ആരോപിച്ച് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് അഡ്വ: ഷമീർ പയ്യനങ്ങാടി പാർട്ടിയുടെ പ്രാഥമിക അംഗത്വം ഉൾപ്പെടെ എല്ലാ സ്ഥാനങ്ങളും രാജിവച്ചു.
പാർട്ടിക്ക് മന്ത്രിസ്ഥാനം ഉണ്ടായിരുന്ന കാലയളവിൽ ലക്ഷങ്ങൾ വാങ്ങി പല നിയമനങ്ങളും നടത്തിയത് തെളിവുകളോടെ പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group