എടപ്പാൾ: ക്ഷേത്രത്തിൽ മോഷണം നടത്താനെത്തിയ പ്രതി ബൈക്ക് വെച്ചു മറന്നു. ബൈക്ക് കാണാതായെന്ന് ചൂണ്ടിക്കാട്ടി പോലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയ പ്രതിയെ പോലീസ് പിടികൂടി. വട്ടംകുളം കാന്തള്ളൂർ ശിവ ക്ഷേത്രത്തിൽ മോഷണം നടത്തിയ ഗുരുവായൂർ കണ്ടാണശ്ശേരി സ്വദേശി അരുൺ (22) ആണ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്‌ചയാണ് ക്ഷേത്രത്തിന്റെ ഓഫീസ് അലമാരയിലെ ഡയറിയിൽ സൂക്ഷിച്ചിരുന്ന 8000 രൂപ മോഷണം പോയത്.
മോഷണം നടത്തിയ ശേഷം ബൈക്ക് വെച്ച സ്ഥലം മറന്നുപോയ ഇയാൾ, ബൈക്ക് ഉപേക്ഷിച്ച് പോകുകയായിരുന്നു. പിന്നീട് കുന്ദംകുളം പോലീസ് സ്റ്റേഷനിൽ ബൈക്ക് നഷ്ടപ്പെട്ടുവെന്ന് പരാതി നൽകി. പോലീസിന്റെ ചോദ്യം ചെയ്യലിലാണ് മോഷണം നടത്തിയ കാര്യം സമ്മതിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group