റിയാദ് – പ്രവാസി മലയാളി ഫൗണ്ടേഷന്‍ റിയാദ് ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ ചരിത്രം വളച്ചൊടിക്കാത്ത ഇന്ത്യന്‍ ഭൂതകാലത്തെ കുറിച്ച് കുട്ടികള്‍ക്കായി ചര്‍ച്ചാ സദസ്സ് നടത്തി. ഇന്ത്യയുടെ എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പി.എം.എഫ് വില്ലയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രസിഡന്റ് സലിം വാലില്ലപ്പുഴ അധ്യക്ഷത വഹിച്ചു. അലിഫ് ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി മഷീറ സൈനബ് ഉദ്ഘാടനം ചെയ്തു. ബിലാല്‍ നിസാം, റിഹാന്‍ എന്നിവര്‍ സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു. പി.എം.എഫ് നാഷണല്‍ കമ്മറ്റി സെക്രട്ടറി ഷിബു ഉസ്മാന്‍ ആമുഖ പ്രഭാഷണം നടത്തി.
ഭാരവാഹികളായ ജോണ്‍സണ്‍ മാര്‍ക്കൊസ്, ജലീല്‍ ആലപ്പുഴ, ഖാന്‍ പത്തനംതിട്ട, മുത്തലിബ് കോഴിക്കോട്, റിയാസ് വണ്ടൂര്‍, സിയാദ് വര്‍ക്കല, നൗഫല്‍ കോട്ടയം, നിഷാദ്, റഫീഖ്, ഫൗസിയ നിസാം, ഫെമിന നിഷാദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
ബിനു.കെ. തോമസ്, കെ. ജെ.റഷീദ്, ബാബു വര്‍ക്കല, സിമി ജോണ്‍സണ്‍, ശൈലജ ഖാന്‍, സ്‌കറിയ, ബീന സ്‌കറിയ, അജ്മല്‍ ഖാന്‍, ഷഹീന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പി. എം.എഫ് റിയാദ് സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി റസല്‍ മഠത്തിപറമ്പില്‍ സ്വാഗതവും ട്രഷറര്‍ നിസാം കായംകുളം നന്ദിയും പറഞ്ഞു. കുട്ടികളില്‍ തികച്ചും ദേശ സ്‌നേഹം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വിവിധ ചോദ്യോത്തര പരിപാടികളും സ്വാതന്ത്രദിനാഘോഷങ്ങളുടെ ഭാഗമായി നടന്നു.