കല്‍പ്പറ്റ: വയനാട്ടിലെ പുഞ്ചരിമട്ടം ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 380 ആയി. ഇന്നലെ നടന്ന തെരച്ചിലില്‍ സൂചിപ്പാറയില്‍ ഒരു മൃതദേഹം കണ്ടെത്തി. ചാലിയാറില്‍നിന്നു ഒരു മൃതദേഹവും 10 ശരീരഭാഗവും ലഭിച്ചു. ഉരുള്‍വെള്ളം ഒഴുകിയ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ തെരച്ചിലില്‍ മൃതദേഹമോ ശരീരഭാഗങ്ങളോ കണ്ടെത്താനായില്ല. ദുരന്തഭൂമിയില്‍നിന്നു ലഭിച്ചതില്‍ തിരിച്ചറിയാത്ത മൃതദേഹങ്ങളില്‍ എട്ടെണ്ണം മേപ്പാടിക്കടുത്ത് പുത്തുമലയില്‍ സംസ്‌കരിച്ചു.
ദുരന്തഭൂമിയില്‍നിന്നു കാണാതായവര്‍ക്കുള്ള തെരച്ചില്‍ വയനാട് ഭാഗത്ത് പുഞ്ചിരിമട്ടം, മുണ്ടക്കൈ, വെള്ളാര്‍മല സ്‌കൂള്‍ പരിസരം, ചൂരല്‍മല ടൗണ്‍, വില്ലേജ് ഏരിയ, പുഴയുടെ താഴ്‌വാരം എന്നിവിടങ്ങളിലാണ് നടന്നത്. സൈനികരും അഗ്നി-രക്ഷാസേനാംഗങ്ങളും പോലീസ്, വനം ഉദ്യോഗസ്ഥരും തദ്ദേശവാസികളും ഉള്‍പ്പെടുന്നതാണ് തെരച്ചില്‍ സംഘങ്ങള്‍. 180 പേരെയാണ് കണ്ടെത്താനുള്ളത്.
ഉരുള്‍പൊട്ടലില്‍ 221 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 97 പുരുഷന്‍മാരും 87 സ്ത്രീകളും 37 കുട്ടികളും ഇതില്‍ ഉള്‍പ്പെടും. 166 ശരീരഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. 220 മൃതദേഹങ്ങളും 160 ശരീരഭാഗങ്ങളും പോസ്റ്റുമോര്‍ട്ടം ചെയ്തു. 71 മൃതദേഹങ്ങളും 132 ശരീരഭാഗങ്ങളും ജില്ലാ ഭരണകൂടത്തിനു കൈമാറി. 37 മൃതദേഹങ്ങള്‍ നിലമ്പൂര്‍ ഗവ.ആശുപത്രിയില്‍നിന്നു ഏറ്റുവാങ്ങി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
ദുരന്തപ്രദേശത്തുനിന്നു 568 പേരെയാണ് ആശുപത്രികളില്‍ എത്തിച്ചത്. ഇതില്‍ 91 പേര്‍ ചികിത്സയിലുണ്ട്. ദുരന്തമേഖലയില്‍നിന്നുള്ളവരെ മേപ്പാടിയിലെ എട്ട് ക്യാമ്പുകളിലാണ് താമസിപ്പിച്ചിരിക്കുന്നത്. 274 കുടുംബങ്ങളിലെ 889 പേരാണ് ക്യാമ്പുകളില്‍. ഇതില്‍ 350 പുരുഷന്‍മാരും 317 സത്രീകളും 222 കുട്ടികളും ഉള്‍പ്പെടും. കുടുതല്‍ കുടുംബങ്ങള്‍ സെന്റ് ജോസഫ്‌സ് യുപി സ്‌കൂളിലെ ക്യാമ്പിലാണ്. 64 കുടുംബങ്ങളിലെ 254 പേരാണ് ഇവിടെ.