ദമാം: കലാലയം സാംസ്കാരിക വേദി ദമാം സോണിന്റെ കീഴിൽ ബഷീർ ഓർമ്മദിനം മാങ്കോസ്റ്റീൻ ബഷീർ സാഹിത്യ തീരങ്ങളിൽ എന്ന പേരിൽ ആചരിച്ചു. മാപ്പിള കല അക്കാദമി അംഗം മാലിക് മഖ്ബൂൽ ഉദ്ഘാടനം ചെയ്തു. ബഷീറിന്റെ എഴുത്തുകൾ കാലതീതമായി മനുഷ്യ ഹൃദയങ്ങളിൽ വസന്തം നിറക്കുന്നവയാണെന്ന് അദ്ദേഹം അഭിപ്രാപ്പെട്ടു . ദമാം റോസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ റിയാസ് സഖാഫി അധ്യക്ഷനായി.
ബഷീർ ഓർമദിനത്തിന്റെ ഭാഗമായി ബഷീറിയൻ ഭാഷകളുടെ സവിശേഷതകൾ, ബഷീർ കൃതികളുടെ സാമൂഹിക സ്വാധീനം, നർമ്മബോധം ബഷീറിന്റെ കൃതികളിൽ, പ്രകൃതിയും ബഷീറും, സ്ത്രീ ബഷീറിന്റെ കൃതികളിൽ, ബഷീർ കഥാപാത്രങ്ങളുടെ ജൈവികത എന്നീ വിഷയങ്ങളിൽ ജയൻ ജോസഫ്, (മലയാളി സമാജം ), മുഷാൽ (സൗദി മലയാളി സമാജം ), മുസ്തഫ മുക്കൂട്(കലാലയം സാംസ്കാരിക വേദി ), റെംജു റഹ്മാൻ (ആർ. എസ്. സി ), സലീം പുതിയ വീട്ടിൽ (നവോദയ ), സിദ്ധീഖ് ഇർഫാനി കുനിയിൽ (ഐ. സി. എഫ് ) എന്നിവർ അവതരണങ്ങൾ നടത്തി. ലുഖ്മാൻ വിളത്തൂർ ചർച്ചക്കളെ സംഗ്രഹിച്ചു.ജിഷാദ് ജാഫർ സ്വാഗതവും ബഷീർ വയനാട് നന്ദിയും പറഞ്ഞു.