ജിദ്ദ – ഈ വര്‍ഷം ആദ്യത്തെ ആറു മാസക്കാലത്ത് പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ എയര്‍ ആംബുലന്‍സ് സേവനം 1,385 രോഗികള്‍ക്ക് ലഭിച്ചതായി മന്ത്രാലയം അറിയിച്ചു. 472 ആഭ്യന്തര, വിദേശ സര്‍വീസുകളിലൂടെയാണ് ഇത്രയും രോഗികളെ ആശുപത്രികളിലേക്ക് നീക്കിയത്. അപകടങ്ങളില്‍ പരിക്കേറ്റവരും ഗുരുതരാവസ്ഥയിലുള്ള രോഗികളും അടക്കം സൗദി അറേബ്യക്കകത്തു നിന്ന് 1,307 പേരെയും വിദേശങ്ങളില്‍ നിന്ന് 78 പേരെയുമാണ് ആറു മാസത്തിനിടെ ആശുപത്രികളിലേക്ക് നീക്കിയതെന്ന് പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. സൗദിയില്‍ പ്രതിരോധ മന്ത്രാലയത്തിനു പുറമെ റെഡ് ക്രസന്റിനു കീഴിലും എയര്‍ ആംബുലന്‍സ് സേവനമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group