ജിദ്ദ: വിദ്യാഭ്യാസ കലാ സാഹിത്യ സേവന രംഗത്ത് കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രവർത്തിച്ചു വരുന്ന ‘കയില്‍സ്’ ഗ്രൂപ്പ് കുടുംബ സംഗമം സംഘടിപ്പിച്ചു. ഈ വർഷത്തെ പത്താം ക്ലാസ്, എസ്. എസ്. എല്‍. സി, സി ബി എസ്. ഇ. പരീക്ഷ കളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു, വിജയികള്‍ ക്കുള്ള പുരസ്കാരം മുസാഫിര്‍ വിതരണം ചെയതു.
വി. ഖാലിദ് ചെയർമാനും, ഡോ. കെ. എം. അഷ്റഫ് (ബദർ തമാം) സി. കെ ഇര്‍ഷാദ്( ക്രിയേറ്റീവ് ) എം. ഷറഫുദ്ദീന്‍, കെ. എം. എ. ലത്തീഫ് എന്നിവര്‍ അംഗങ്ങളുമായി മലപ്പുറം ഇരുമ്പുഴി മഹല്ല് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് കയിൽസ് ഗ്രൂപ്പ്.
ഷാസിന്‍ അനീസ് കെ. എം (ഇരുമ്പുഴി ഗവ. ഹൈസ്കൂള്‍), മിന അബ്ദുള്‍ ലത്തീഫ് (ബ്ലോസം സ്കൂൾ, മഞ്ചേരി), ഇശാ ഇര്‍ഷാദ്, ഫൈസ സാദിഖ് ( ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ, ജിദ്ദ) എന്നിവരാണ് പത്താം ക്ലാസ്, പ്ലസ് ടു വിജയം നേടിയത്.
സഫയർ ഓഡിറ്റോറിയത്തിൽ ചേർന്ന ചടങ്ങിൽ സി. കെ. ഇർഷാദ് അധ്യക്ഷത വഹിച്ചു. കെ. എം അനീസ്, കെ. എം. എ ലത്തീഫ്, സലീന മുസാഫിർ പ്രസംഗിച്ചു. പ്രസിദ്ധ ഗായകൻ ഹിഷാം അങ്ങാടിപ്പുറം, മാസ്റ്റർ ഐദിൻ മുഹമ്മദ് എന്നിവർ ഗാനങ്ങൾ ആലപിച്ചു.